കുല്‍ദീപ് യാദവിന്റെ കഴുത്തിന് പിടിച്ച് മുഹമ്മദ് സിറാജ്, ശത്രുതയിലോ, സൗഹൃദത്തിലോ എന്ന് തിരഞ്ഞ് ആരാധകര്‍

ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കഴുത്തിന് പിടിക്കുകയാണ് ഇവിടെ മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്/വീഡിയോ ദൃശ്യം
മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്/വീഡിയോ ദൃശ്യം
Updated on: 
1 min read

ചെന്നൈ: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിന് ഇടയില്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കഴുത്തിന് പിടിക്കുകയാണ് ഇവിടെ മുഹമ്മദ് സിറാജ്. 

എന്നാല്‍ സൗഹൃദത്തിലാണോ, ശത്രുതയിലാണോ ഇതെന്ന് വ്യക്തമല്ല. രവി ശാസ്ത്രിയെ ഫോക്കസ് ചെയ്ത് ക്യാമറ പിടിച്ച സമയമാണ് പിന്നില്‍ കുല്‍ദീപിനെ കഴുത്തിന് പിടിച്ച് നിര്‍ത്തി മുഹമ്മദ് സിറാജ് സംസാരിക്കുന്നതും ഇതില്‍പ്പെട്ടത്. 

എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും മറിച്ചുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കണം എന്നും ആരാധകരില്‍ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുണ്ട്. മുഹമ്മദ് സിറാജും, കുല്‍ദീപ് യാദവും ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടയില്‍ മുന്‍പില്‍ നിന്നത് മുഹമ്മദ് സിറാജ് ആണ്. എന്നാല്‍ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ഇഷാന്ത് ശര്‍മ മടങ്ങി എത്തിയതോടെ സിറാജിന് സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ല..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com