

ന്യൂഡൽഹി: കുട്ടിക്കാലത്തെ കൂട്ടുകാരെ പോലെയാണ് കോഹ് ലി തങ്ങളോട് ഇടപഴകുന്നതെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഒരു തരത്തിലുള്ള സമ്മർദവും ഫാസ്റ്റ് ബൗളിങ് യൂണിറ്റിന് മേൽ കോഹ് ലി നൽകാറില്ലെന്നും ഷമി പറഞ്ഞു.
തന്റെ ബൗളിങ് യൂണിറ്റിന് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും ഷമി നൽകുന്നു. ഞങ്ങളുടെ പ്ലാൻ പരാജയപ്പെടുമ്പോൾ മാത്രമാണ് കോഹ് ലി ഇടപെടുക. ക്യാപ്റ്റനെ സമീപിക്കുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് ചിലപ്പോൾ ബൗളർമാർക്ക് സംശയമുണ്ടാവും. എന്നാൽ അത്തരം പ്രശ്നങ്ങളൊന്നും കോഹ് ലിയിൽ ഇല്ല, ഷമി പറയുന്നു.
ഞങ്ങൾക്കൊപ്പം നിന്ന് തമാശ പറയും. അദ്ദേഹത്തിന്റെ കുട്ടിക്കാത്തെ സുഹൃത്തുക്കളാണ് ഞങ്ങൾ എന്ന നിലയിൽ നിന്ന് സംസാരിക്കും. ഗ്രൗണ്ടിലും പല സമയങ്ങളിലും കോഹ് ലി രസകരമായി ഇടപഴകുന്നു. എന്നാൽ ചില സമയങ്ങളിൽ ഞങ്ങൾക്കിടയിൽ കാർക്കശ്യത്തോടെയുള്ള സംസാരങ്ങൾ ഉയരാറുണ്ട്. എന്നാൽ ഞങ്ങൾ അത് ഗൗനിക്കുന്നില്ല.
ആ നിമിഷത്തെ സാഹചര്യത്തിൽ സംഭവിക്കുന്നതാണ് അതെല്ലാം. രാജ്യത്തിന് വേണ്ടി എല്ലാവരും കഠിനാധ്വാനം ചെയ്യുകയാണ്. അവിടെ ഇങ്ങനെയുള്ള സംസാരങ്ങളുണ്ടാവും. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടായാൽ അത് എന്നോട് വന്ന് പറയാം. ഞാൻ അത് അംഗീകരിക്കും, ഷമി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates