സഹല്‍ ബ്ലാസ്റ്റേഴ്‌സ് വിടും? മോഹന്‍ ബഗാനുമായി ധാരണ; പ്രീതം കോട്ടാല്‍ കേരള ടീമിലേക്ക്

സഹദിനെ മോഹന്‍ ബഗാന് നല്‍കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു പ്രീതം കോട്ടാലിനെ കൊല്‍ക്കത്ത ക്ലബ് കൈമാറുമെന്നാണ് ധാരണ. 3.5-4 കോടി രൂപയാണ് കരാര്‍
സഹല്‍ അബ്ദുല്‍ സമദ്/ ട്വിറ്റർ
സഹല്‍ അബ്ദുല്‍ സമദ്/ ട്വിറ്റർ
Updated on: 
1 min read

കൊച്ചി: ഒടുവില്‍ സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്നു ഏതാണ്ടുറപ്പായി. ഇന്ത്യന്‍ മധ്യനിര താരത്തെ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌ ടീമിലെത്തിക്കുന്നത്. താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ് വിജയിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

സഹദിനെ മോഹന്‍ ബഗാന് നല്‍കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു പ്രീതം കോട്ടാലിനെ കൊല്‍ക്കത്ത ക്ലബ് കൈമാറുമെന്നാണ് ധാരണ. 3.5-4 കോടി രൂപയാണ് കരാര്‍. 1.5 കോടി രൂപ റിലീസ് ക്ലോസിനായി മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്‌സിനു നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2.5 കോടി രൂപയാണ് സഹലിനു പ്രതിഫലമായി ക്ലബ് നല്‍കുക. മൂന്ന് വര്‍ഷ കരാറിലാണ് മലയാളി താരം മോഹന്‍ ബഗാന്‍ തട്ടകത്തിലേക്ക് മാറുന്നത്. 

രണ്ട് കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടാലിനെ സഹലിനു പകരമായി ടീമിലെടുത്തത്. താരത്തിന്റെ നായകത്വത്തിനു കീഴിലാണ് കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് കിരീടമുയര്‍ത്തിയത്. 

മോഹന്‍ ബഗാന്‍ ഈ സീസണില്‍ ടീമിലെത്തിക്കുന്ന അഞ്ചാമത്തെ താരമായി സഹല്‍ മാറും. ഇന്ത്യന്‍ താരങ്ങളായ അനിരുദ്ധ് ഥാപ, അന്‍വര്‍ അലി, ഓസ്‌ട്രേലിയന്‍ ലോകകപ്പ് താരം ജാസന്‍ കമ്മിങ്‌സ്, അല്‍ബേനിയന്‍ സ്‌ട്രൈക്കര്‍ അര്‍മാന്‍ഡോ സാദികു എന്നിവരെ ടീം നേരത്തെ സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER