ചെന്നൈ: പരിശീലനത്തിനിടെ പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്സ് താരം എംഎസ് ധോനിയുടെ തിരിച്ചു വരവ് വൈകും. താരത്തിന്റെ പരിക്ക് പൂർണ്ണമായും ഭേദമാകാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സീസണിലെ ആറ് മത്സരങ്ങൾ ധോനിക്ക് നഷ്ടമായേക്കും. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പർ ആകുക.
ധോനിയുടെ പരിക്കിന്റെ വാര്‍ത്തകള്‍ വന്നതോടെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും ആക്കം കൂടിയിട്ടുണ്ട്. കാല്‍മുട്ടിനു നിരന്തരമായ വേദനകളടക്കമുള്ള പ്രശ്‌നങ്ങള്‍ 44 കാരനായ താരം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രിൽ മാസം അവസാനത്തോടെ മാത്രമേ താരം പരിക്കിൽ നിന്ന് മോചിതനാകൂ എന്നാണ് സൂചന. ധോനി ടീമിലേക്ക് തിരിച്ചു എത്തിയാലും 'ഇംപാക്ട് സബ്' ആയാകും ഇനി കളത്തിലിറങ്ങുക.
നാളെ ഗുവാഹത്തിയിൽ ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. ഈ മത്സരത്തിൽ സഞ്ജു വിക്കറ്റ് കീപ്പർ ആകും എന്ന കാര്യം ഉറപ്പായി. ഈ സീസണിൽ 18 കോടിയ്ക്ക് ആണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു സഞ്ജുവിനെ ചെന്നൈയിൽ എത്തിച്ചത്. സഞ്ജുവിനു പുറമെ ലേലത്തില്‍ 14.20 കോടി മുടക്കി സിഎസ്‌കെ കാര്‍ത്തിക് ശര്‍മയേയും ടീമിലെത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates