'ഉന്നം പിഴക്കാതെ ധോനി'; ആറിൽ ആറും വെടിവച്ചിട്ടു, സൈനിക ക്യാംപിൽ തലയുടെ വിളയാട്ടം (വിഡിയോ)

തന്‍റെ കരിയറിലെ അവസാന ടി20 മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചായിരിക്കുമെന്ന് മുൻപ് ധോനി സൂചിപ്പിച്ചിരുന്നു.
MS Dhoni
MS Dhoni Visits NSG Camp Sparks Fitness Training and IPL Retirement Buzz MS Dhoni
Updated on
1 min read

ചെന്നൈ: ഐപിഎല്ലിൽ ഇന്നത്തെ നിർണായക മത്സരത്തിൽ ചെന്നൈ ഇറങ്ങുമ്പോൾ സൂപ്പർ താരം എംഎസ് ധോനി കളിക്കാനിറങ്ങുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഈ സീസണിൽ പരിക്ക് കാരണം ഒരു മത്സരത്തിൽ പോലും ധോനി കളിക്കാൻ ഇറങ്ങിയിരുന്നില്ല. തന്‍റെ കരിയറിലെ അവസാന ടി20 മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചായിരിക്കുമെന്ന് മുൻപ് ധോനി സൂചിപ്പിച്ചിരുന്നു.

MS Dhoni
സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ? അവസാന വാക്ക് ഗംഭീറിന്റേത്, നിർണായക യോഗം നാളെ

ഈ സീസണിലെ ചെന്നൈയുടെ അവസാന ഹോം മത്സരമാണ് ഇന്ന് നടക്കുന്നത്. അതിനാൽ ഇന്നത്തെ മത്സരത്തിന് ശേഷം ധോനി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയരുന്നുണ്ട്.

അതേ സമയം, കഴിഞ്ഞ ദിവസം ചെന്നൈയിലെ എൻഎസ്ജിയുടെ പുതിയ റീജിയണൽ ഹബ് ധോനി സന്ദർശിച്ചതിന്റെ വിഡിയോ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്. ക്യാംപിലെ കമാൻഡോകളുമായി ഫിറ്റ്നസ്, ട്രെയിനിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ഷൂട്ടിംഗ് പരിശീലനത്തിലും പങ്കെടുക്കുകയും ചെയ്തു.

MS Dhoni
ധോനിയുടെ വിരമിക്കൽ പോരാട്ടം? ജയം തേടി ചെന്നൈ, ഹൈദരാബാദ്

സബ്‌മെഷീൻ ഗൺ ആണ് ആദ്യം ധോനി ഉപയോഗിച്ചത്. പിന്നീട് പിസ്റ്റൾ ഉപയോഗിച്ചും താരം പരിശീലനം നടത്തി. ആറ് തവണ ടാർഗെറ്റിൽ കൃത്യമായി ഷൂട്ട് ചെയ്ത് ധോനി എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് കമാൻഡോകളുമായി ഭക്ഷണം കഴിച്ചും തമാശകൾ പങ്ക് വെച്ചതിനും ശേഷമാണു ധോനി ക്യാംപ് വിട്ടത്. ടെറിറ്റോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന ആളാണ് ധോനി.

Summary

MS Dhoni Visits NSG Camp Sparks Fitness Training and IPL Retirement Buzz.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com