

ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് താരങ്ങൾ കത്തിക്കയറിയ മത്സരത്തിൽ ഒരറ്റത്ത് അപരാജിതനായി സൂര്യകുമാർ യാദവ് പൊരുതിയപ്പോൾ മറുവശത്ത് മികച്ച പിന്തുണ നൽകി മറ്റൊരു താരം കൂടി ഉണ്ടായിരുന്നു. കിടിലൻ ഷോട്ടുകൾ പായിച്ച ആ താരത്തെ നോക്കി കമന്ററി ബോക്സിൽ നിന്നൊരു ചോദ്യമുയർന്നു, ‘ആരാണീ പയ്യൻ, ഈ കുട്ടികൾ എവിടെ നിന്നാണ് വരുന്നത്?’ എന്ന്. അത് മറ്റാരുമല്ല, ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിൽ തിരിച്ചെത്തിയ മലയാളി താരം, വിഷ്ണു വിനോദ് ആയിരുന്നു.
ഒമ്പത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 എന്ന നിലയിൽ മുംബൈ പരുങ്ങിയ സമയത്താണ് വിഷ്ണു എത്തുന്നത്. 20 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും സഹിതം 30 റൺസ് ആണ് നേട്ടം.
2017ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയാണ് വിഷ്ണു ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2021ൽ ഡൽഹി ക്യാപിറ്റൽസിലും കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനൊപ്പവും ഉണ്ടായിരുന്നു. പക്ഷെ, രണ്ടു സീസണിലും കളിക്കാൻ അവസരം ലഭിച്ചില്ല. ഇക്കുറി മുംബൈ ജഴ്സിയിൽ കിട്ടിയ അവസരം വിഷ്ണു കഴിവ് തെളിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates