ജോഫ്രാ ആര്‍ച്ചറിനായി മത്സരിച്ച് ടീമുകള്‍; എട്ട് കോടിക്ക് സ്വന്തമാക്കി മുംബൈ

ജോഫ്രാ ആര്‍ച്ചറിനായി മത്സരിച്ച് ടീമുകള്‍; എട്ട് കോടിക്ക് സ്വന്തമാക്കി മുംബൈ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ബംഗളൂരു: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജോഫ്രാ ആര്‍ച്ചറിനായി മത്സരിച്ച് ലേലം വിളിച്ച് ടീമുകള്‍. മുന്‍ ടീമായി രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളാണ് താരത്തെ സ്വന്തമാക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നത്. 

ഒടുവില്‍ എട്ട് കോടിയ്ക്ക് മുംബൈ ആര്‍ച്ചറിനെ സ്വന്തമാക്കി. രണ്ട് കോടി രൂപയായിരുന്നു ആര്‍ച്ചറുടെ അടിസ്ഥാന വില. 

ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് താര ലേലത്തിന്റെ രണ്ടാം ദിനം ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ എത്തിയ ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും ശക്തമായി രംഗത്തുണ്ടായിരുന്നു.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡേന്‍ സ്മിത്തിനെ ആറ് കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഒരു കോടിയായിരുന്നു അടിസ്ഥാന വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER