റിയാന്‍ പൊളിച്ചടുക്കി; വാംഖഡെയിൽ റൺ മഴ, ഹൈദരാബാദിന് വിജയലക്ഷ്യം 244 റൺസ്

ഓപ്പണർമാരായ വിൽ ജാക്‌സും റിയാന്‍ റിക്കല്‍ടനും തുടക്കം മുതൽ സൺറൈസേഴ്‌സ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ചു.
IPL 2026
Mumbai Indians Post Massive Total Against Sunrisers Hyderabad in IPL Clashipl/x
Updated on
1 min read

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റൻ സ്കോർ നേടി മുംബൈ ഇന്ത്യൻസ്. 20 ഓവറിൽ 243 റൺസാണ് മുംബൈ അടിച്ചെടുത്തത്. ഓപ്പണർ റിയാന്‍ റിക്കല്‍ടൻ നേടിയ സെഞ്ച്വറിയാണ് മുംബൈ ഇന്ത്യൻസിന്റെ ഇന്നിങ്സിൽ നിർണായമായത്. 55 പന്തിൽ നിന്ന് പുറത്താകാതെ 123 റൺസാണ് താരം അടിച്ചെടുത്തത്.

IPL 2026
ഡ്രസ്സിങ് റൂമിലിരുന്ന് വേപ് വലിച്ച് റിയാന്‍ പരാഗ്; ഐപിഎല്ലില്‍ പുതിയ വിവാദം, വിഡിയോ

നേരത്തെ, ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണർമാരായ വിൽ ജാക്‌സും റിയാന്‍ റിക്കല്‍ടനും തുടക്കം മുതൽ സൺറൈസേഴ്‌സ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ചു. ഏഴ് ഓവറിൽ 91 റൺസ് എന്ന നിലയിൽ നിൽക്കേ വിൽ ജാക്‌സനെ നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. 22 പന്തിൽ 46 റൺസായിരുന്നു വിൽ ജാക്‌സ് അടിച്ചെടുത്തത്. തുടർന്ന് കളത്തിലെത്തിയ സൂര്യകുമാർ യാദവ് 5 റൺസും നമാന്‍ ധിര്‍ 22 റൺസ് എടുത്തും പുറത്തായി.

IPL 2026
വൈഭവിനെ കുറിച്ച് മനു ഭാക്കറിനോട് ചോദിക്കുന്നത് എന്തിന്? വൈഭവിനോട് തിരിച്ചു ചോദിച്ചുനോക്ക്, വിവാദം

ഒടുവിൽ നായകൻ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചു റിയാന്‍ മുംബൈ ഇന്നിങ്സിന്റെ വേഗത കൂട്ടി. ഇരുവരും ചേർന്ന് 56 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയെ സാകിബ് ഹുസൈൻ വീഴ്ത്തി. തുടർന്ന് മധ്യനിര ബാറ്റർമാരെ കൂട്ട് പിടിച്ച് റിയാന്‍ മുംബൈയുടെ സ്കോർ 243ൽ എത്തിച്ചു. സൺറൈസേഴ്‌സിനായി പ്രഫുല്‍ ഹിംഗെ റണ്ട് വിക്കറ്റും ഇഷാന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി, സാകിബ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Summary

Mumbai Indians Post Massive Total Against Sunrisers Hyderabad in IPL Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com