Mumbai Vs Vidarbha
ശിവം ദുബെഎക്സ്

ശിവം ദുബെയ്ക്ക് 5 വിക്കറ്റുകള്‍; അവസാന 5 വിക്കറ്റുകൾ 59 റൺസിനിടെ നഷ്ടം, വിദര്‍ഭ 383ല്‍ പുറത്ത്

മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ടീം സ്‌കോറിനു കരുത്ത് പകര്‍ന്നു
Published on

നാഗ്പുര്‍: മുംബൈക്കെതിരായ രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്ക്ക് മികച്ച സ്‌കോര്‍. അവരുടെ ഒന്നാം ഇന്നിങ്‌സ് 383 റണ്‍സില്‍ അവസാനിച്ചു. മുംബൈ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. ലഞ്ചിനു പിരിയുമ്പോള്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍. 9 റണ്‍സെടുത്ത ആയുഷ് മാത്രെയാണ് പുറത്തായത്.

നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരം ശിവം ദുബെയുടെ മികച്ച ബൗളിങാണ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച വിദര്‍ഭയെ പിടിച്ചു നിര്‍ത്തിയത്. ഷംസ് മുലാനി, റോയ്‌സ്റ്റന്‍ ഡിയാസ് എന്നിവര്‍ രണ്ട് വിക്കറ്റും ശാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. അവസാന 5 വിക്കറ്റുകൾ 59 റൺസിനിടെ വിദർഭയ്ക്ക് നഷ്ടമായി.

79 റണ്‍സെടുത്ത ഡാനിഷ് മലെവാറാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. ധ്രുവ് ഷോരി 74 റണ്‍സ് കണ്ടെത്തി. യാഷ് റാത്തോഡും അര്‍ധ സെഞ്ച്വറി നേടി. താരം 54 റണ്‍സ് കണ്ടെത്തി. പാതി മലയാളിയായ കരുണ്‍ നായരും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 45 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ അക്ഷയ് വാദ്കറാണ് തിളങ്ങിയ മറ്റൊരാള്‍. നായകന്‍ 34 റണ്‍സും കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com