'ഗംഭീറിനെ താരങ്ങൾക്ക് പേടിയാണ്': ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് മുനാഫ് പട്ടേൽ

ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ചാംപ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നീ പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനമാണ് ടീം തുടരുന്നത്.
Gautam Gambhir
Munaf Patel Says Gautam Gambhir Should Not Be Removed as India Coach.FILE
Updated on
1 min read

മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന ആവശ്യവുമായി മുൻ താരം മുനാഫ് പട്ടേൽ. ഗംഭീറിനെ പോലുള്ള കോച്ചിനെ മാറ്റിയാൽ ടീമിനെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാകും. സത്യസന്ധനായ ആളായത് കൊണ്ടാണ് ഗംഭീറിനെ പലർക്കും ഇഷ്ടമല്ലാത്തത് എന്നും അദ്ദേഹം പറഞ്ഞു.

Gautam Gambhir
'വിഷു വെടിക്കെട്ട്' ചിന്നസ്വാമി സ്റ്റേഡിയത്തിൽ; ബംഗളുരു ഇന്ന് ലഖ്‌നൗവിനെ നേരിടും

“ഗൗതം ഗംഭീർ പോലുള്ള ഹെഡ് കോച്ചിനെ മാറ്റിയാൽ കളിക്കാരെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാകും. അദ്ദേഹം വളരെ സത്യസന്ധനായ വ്യക്തിയാണ്. സത്യം നേരിട്ട് പറയുന്ന ആളാണ്, അതുകൊണ്ടുതന്നെ പലർക്കും അദ്ദേഹത്തെ ഇഷ്ടമല്ല' മുനാഫ് പറഞ്ഞു.

ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ചാംപ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നീ പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനമാണ് ടീം തുടരുന്നത്. അത് കൊണ്ട് ഗംഭീറിനെ മാറ്റണം എന്നാവശ്യം ഉയർന്നിരുന്നു.

Gautam Gambhir
കോഹ്‌ലി ലഖ്‌നൗവിനെതിരെ കളിക്കില്ല?, പരിക്ക് ഭേദമായിട്ടില്ലെന്ന് സൂചന; ആരാധകർക്ക് നിരാശ

“ഇപ്പോൾ ടീമിനെ ശരിയായി കൈകാര്യം ചെയ്യുന്നത് ഗംഭീർ മാത്രമാണ്. അദ്ദേഹമല്ലാതെ മറ്റാർക്കും കളിക്കാരെ നിയന്ത്രിക്കാൻ കഴിയില്ല. താരങ്ങൾക്ക് ഇപ്പോഴും ഭയമുള്ള വ്യക്തിയാണ് അദ്ദേഹം. പണത്തിന് വേണ്ടിയല്ല, ക്രിക്കറ്റിനോടുള്ള സ്നേഹം കാരണമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്'' മുനാഫ് വ്യക്തമാക്കി.

കോച്ച് ഒരു സുഹൃത്ത് ആകാൻ പാടില്ല. അങ്ങനെ ആയാൽ സിസ്റ്റം തകരും. ടീമിൽ ഒരു നിയന്ത്രണവും ഒരു ഭയവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Summary

Munaf Patel Says Gautam Gambhir Should Not Be Removed as India Coach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com