'മകനേ, ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടുമ്പോള്‍ നീ ജനിച്ചിട്ടില്ല'; കൊമ്പുകോര്‍ത്ത് അഫ്രീദി 

ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ വാക് പോരുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും അഫ്ഗാന്‍ യുവതാരം നവീന്‍ ഉള്‍ ഹഖും
'മകനേ, ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടുമ്പോള്‍ നീ ജനിച്ചിട്ടില്ല'; കൊമ്പുകോര്‍ത്ത് അഫ്രീദി 
Updated on: 
1 min read

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ വാക് പോരുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും അഫ്ഗാന്‍ യുവതാരം നവീന്‍ ഉള്‍ ഹഖും. മുഹമ്മദ് അമീറിനോട് അഫ്ഗാന്‍ താരം മോശമായി പെരുമാറിയതാണ് കളിക്ക് ശേഷമുള്ള പ്രകോപനത്തിന് ഇടയാക്കിയത്. 

കാന്‍ഡി തസ്‌കേഴ്‌സിന്റെ താരമാണ് നവീന്‍ ഉള്‍ ഹഖ്. മുഹമ്മദ് അമീറും, ഷാഹിദ് അഫ്രീദിയും ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി കളിക്കുന്നു. 18ാം ഓവറില്‍ അഫ്ഗാന്‍ താരത്തിനെതിരെ അമീര്‍ ബൗണ്ടറി നേടി. പിന്നാലെയാണ് അമീറിന് നേര്‍ക്ക് പ്രകോപനവുമായി നവീന്‍ എത്തിയത്. 

കളിക്ക് ശേഷം ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം നല്‍കുമ്പോഴാണ് അഫ്രീദിയും നവീനും നേര്‍ക്കുനേര്‍ എത്തിയത്. മകനെ, ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറികള്‍ നേടുമ്പോള്‍ നീ ജനിച്ചിട്ടില്ല, എന്നാണ് അഫ്രീദി അവിടെ നവീന് മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER