3 വിക്കറ്റുകള്‍ നഷ്ടം, ഇന്ത്യക്കെതിരെ 100 കടന്ന് ഓസ്‌ട്രേലിയ

ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി എത്തിച്ച് നമാന്‍ തിവാരി
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീംട്വിറ്റര്‍
Updated on
1 min read

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ 100 കടന്ന് ഓസ്‌ട്രേലിയ. അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയില്‍. 20 റണ്‍സുമായി ഹര്‍ജാസ് സിങും 17 റണ്‍സുമായി റ്യാന്‍ ഹിക്‌സും ക്രീസില്‍.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സാം കോണ്‍സ്റ്റസ് പൂജ്യത്തില്‍ പുറത്തായി. താരത്തെ രാജ് ലിംബാനിയാണ് മടക്കിയത്.

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം
സ്പിന്നര്‍ ജാക് ലീച് പരിക്കേറ്റ് പുറത്ത്; ഇന്ത്യക്കെതിരെ കളിക്കില്ല, ഇംഗ്ലണ്ടിനു കനത്ത നഷ്ടം

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഹ ഓപ്പണര്‍ ഹാരി ഡിക്‌സനും ക്യാപ്റ്റന്‍ ഹ്യു വീഗനും ചേര്‍ന്നു അവരെ മുന്നോട്ടു നയിച്ചു. ഇരുവരേയും 100ല്‍ എത്തും മുന്‍പ് നഷ്ടമായത് ഓസീസിനെ പ്രതിരോധത്തിലാക്കി.

ഹാരി ഡിക്‌സന്‍ 42 റണ്‍സെടുത്തു. ഹ്യു 48 റണ്‍സെടുത്തും മടങ്ങി. 94ല്‍ വച്ച് ഹ്യു വീഗനെയും 99ല്‍ ഹാരി ഡിക്‌സനേയും മടക്കി നമാന്‍ തിവാരിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി എത്തിച്ചത്. രണ്ടാം വിക്കറ്റില്‍ ഹാരി- ഹ്യു സഖ്യം 78 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com