ടി20യിൽ വമ്പൻ അട്ടിമറി, ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് നമീബിയ! അവസാന ഓവറിൽ 14 റൺസടിച്ച് അവിശ്വസനീയ ജയം (വിഡിയോ)

ത്രില്ലർ പോരിൽ ജയം 4 വിക്കറ്റിന്
Namibia stun South Africa
Namibia stun South Africa x
Updated on
2 min read

വിൻ​ഹോക്ക്: അന്താരാഷ്ട്ര ടി20യിൽ വമ്പൻ അട്ടിമറി. ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് നമീബിയ മിന്നും ജയം സ്വന്തമാക്കി. അവേശം അവസാന പന്ത് വരെ നിന്നപ്പോൾ 4 വിക്കറ്റ് വിജയമാണ് അവർ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 20 ഓവറിൽ 8 വിക്കറ്റിനു 134 റൺസിൽ ഒതുക്കിയ നമീബിയ വിജയ ലക്ഷ്യം അവസാന പന്തിൽ മറികടന്നു. അവർ 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസടിച്ചു.

ഏഴാം സ്ഥാനത്തിറങ്ങി 23 പന്തിൽ 30 റൺസെടുത്തു പുറത്താകാതെ നിന്ന സെയ്ൻ ​ഗ്രീൻ, ഉറച്ച പിന്തുണ നൽകി 8 പന്തിൽ 11 റൺസെടുത്തു പുറത്താകാതെ നിന്ന റുബൻ ട്രംപൽമാൻ എന്നിവരുടെ മികവാണ് ടീമിനു അട്ടിമറി ജയമൊരുക്കിയത്. ദക്ഷിണാഫ്രക്ക ബാറ്റ് ചെയ്തപ്പോൾ 3 വിക്കറ്റുകൾ വീഴ്ത്തി ട്രംപൽമാൻ ബൗളിങിലും തിളങ്ങി കളിയിലെ കേമനായി. ക്യാപ്റ്റൻ ​ഗെർഹാർഡ് ഇറാസ്മസ് 21 റൺസെടുത്തു. മാലൻ ക്രുഹർ 18 റൺസ് കണ്ടെത്തി.

അവസാന ഓവറിൽ 11 റൺസാണ് നമീബിയയ്ക്കു വേണ്ടിയിരുന്നത്. ​ഗ്രീനും ട്രംപൽമാനുമായിരുന്നു ക്രീസിൽ. ആൻഡിൽ സിമെലാനെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ​ഗ്രീൻ സിക്സർ തൂക്കി. ലക്ഷ്യം അതോടെ 5 പന്തിൽ 5 റൺസ് ആയി. രണ്ടാം പന്തിൽ സിം​ഗിൾ. മൂന്നാം പന്തിൽ ട്രംപൽമാൻ ഡബിളെടുത്തു. നാലാം പന്തിലും സിം​ഗിൾ വന്നതോടെ സ്കോറുകൾ തുല്യം. അഞ്ചാം പന്തിൽ റൺസില്ല. ഇതോടെ അവസാന പന്തിൽ 1 റൺസായി നമീബിയയുടെ വിജയ മാർക്ക് കടക്കാനുള്ള ലക്ഷ്യം. റണ്ണടിച്ചില്ലെങ്കിൽ മത്സരം സൂപ്പർ ഓവറിലേക്ക് പോകും. എന്നാൽ അവസാന പന്തിൽ ഫോറടിച്ച് സെയ്ൻ ​ഗ്രീൻ ടീമിന്റെ ജയം ഉറപ്പാക്കി.

Namibia stun South Africa
ഇന്നലെ ജഡേജ വട്ടം കറക്കി, ഇന്ന് കുല്‍ദീപ്; പരമ്പരയില്‍ ആദ്യമായി 200 കടന്ന് വിന്‍ഡീസ്, 8 വിക്കറ്റുകള്‍ വീണു

ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങിനിറങ്ങുകയായിരുന്നു. പാകിസ്ഥാനുമായി ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ പല മുതിർന്ന താരങ്ങളും ടീമിലുണ്ടായിരുന്നില്ല.​ ​ഡോണോവാൻ ഫെരെയ്രയാണ് ടീമിനെ നയിച്ചത്. അരങ്ങേറ്റ മത്സരം കളിച്ച ജേസൻ സ്മിത്താണ് പ്രോട്ടീസിന്റെ ടോപ് സ്കോറർ. താരം 31 റൺസെടുത്തു. ഒരു ഘട്ടത്തിൽ 68 റൺസ് ചേർക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടമായി ദക്ഷിണാഫ്രിക്ക പരുങ്ങിയിരുന്നു. അവിടെ നിന്നു സ്മിത്താണ് ടീം സ്കോർ 100 കടത്തിയത്.

വിരമിക്കൽ തീരുമാനം പിൻവലിച്ച് രാജ്യാന്തര മത്സരങ്ങളിലേക്ക് തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡി കോക്കിനു തിളങ്ങാനായില്ല. താരം ഒരു റൺസുമായി മടങ്ങി. ഓപ്പണർ ലുവാൻ ഡ്രെ പ്രിട്ടോറിയസ് 22 റൺസെടുത്തു. റുബിൻ ഹെർമാൻ 23 റൺസും കണ്ടെത്തി. ബോൺ ഫോർട്വിൺസ് വാലറ്റത്ത് 19 റൺസുമായി പുറത്താകാതെ നിന്നു.

ഐസിസിയുടെ അസോസിയേറ്റ് അം​ഗമായ നമീബിയ ടി20യിൽ ഒരു പൂർണ അം​ഗത്തിനെതിരെ നേടുന്ന നാലാം ജയമാണിത്. അയർലൻഡ്, സിംബാബ്‍വെ, ശ്രീലങ്ക ടീമുകളേയും അവർ അട്ടിമറിച്ചിട്ടുണ്ട്. അസോസിയേറ്റ് അം​ഗത്തിനെതിരെ ദക്ഷിണാഫ്രിക്ക നേരിടുന്ന രണ്ടാം തോൽവിയാണിത്. 2022ലെ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോടു പരാജയപ്പെട്ടിരുന്നു.

Namibia stun South Africa
തുടര്‍ ജയത്തിനു കടിഞ്ഞാണ്‍ വീണ അതേ മണ്ണ്! മുന്നില്‍ മൈറ്റി ഓസീസ്; ഇന്ത്യന്‍ വനിതകള്‍ക്ക് കഠിന പരീക്ഷ
Summary

Namibia stun South Africa: Namibia secured an incredible win over South Africa in their first T20I tie against the Proteas on Saturday, October 11.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com