മെല്‍ബണ്‍: പരിശീലനത്തിന് ഇടയില്‍ മികച്ച ക്യാച്ചുമായി ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ ടി നടരാജന്‍. ഈ പര്യടനത്തില്‍ നടരാജന്‍ അവസരങ്ങള്‍ വളരെ നന്നായി കൈക്കലാക്കുന്നതായാണ് ബിസിസിഐ വിഡിയോ പങ്കുവെച്ച് പറഞ്ഞത്.
പിന്നിലോട്ട് ഓടി നോട്ടം കളയാതെയാണ് നടരാജന്‍ പന്ത് കൈക്കലാക്കിയത്. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു പരിശീലനം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന ആകാംക്ഷകള്‍ക്കിടയിലാണ് ഫീല്‍ഡിങ്ങിലെ മികവുമായി നടരാജന്റെ വരവ്.
സിഡ്‌നി ടെസ്റ്റില്‍ മുഹമ്മദ് സിറജ്, ബൂമ്ര എന്നിവര്‍ക്കൊപ്പം നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്ന് വ്യക്തമായിട്ടില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates