കാന്‍ഡിഡ് പോസുമായി നീരജും പന്തും; സൗഹൃദം പങ്കുവച്ച് താരങ്ങള്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നീരജ് ആണ് ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്
റിഷഭ് പന്ത്, നീരജ് ചോപ്ര
റിഷഭ് പന്ത്, നീരജ് ചോപ്ര
Updated on: 
1 min read

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തും ഇന്ത്യയുടെ ഒളിംപിക്‌സ് സുവര്‍ണ്ണ താരം നീരജ് ചോപ്രയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീരജ് ആണ് ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. സുഹൃത്തിനൊപ്പം കാമറയെ നേരിടാന്‍ എപ്പോഴും എളുപ്പമാണ് എന്ന് കുറിച്ചാണ് നീരജ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 
 

നീരജിന്റെ പോസ്റ്റ് പന്തും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ ഞോടിയിടയിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴത്തെ സ്വര്‍ണ്ണമെഡല്‍ ജേതാവും ഭാവിയിലെ സ്വര്‍ണ്ണമെഡല്‍ താരവും (2028 ഒളിംപിക്‌സിന്‍ ഇന്ത്യന്‍ നായകനായി) എന്നാണ് ചിത്രം കണ്ട ഒരു ആരാധകന്‍ കുറിച്ച കമന്റ്. 24 വയസ്സില്‍ ഇരുവരും വലിയ നേട്ടങ്ങളിലെത്തിയെന്നും പലരും അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER