സെഞ്ചുറിക്ക് അരികെ വീണ് ന്യൂസിലാന്‍ഡ് ഓപ്പണര്‍മാര്‍, കാണ്‍പൂരില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍

89 റണ്‍സ് എടുത്ത് വില്‍ യങ് പുറത്തായതിന് പിന്നാലെ 95 റണ്‍സില്‍ നിന്ന് ടോം ലാതമും മടങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കാണ്‍പൂര്‍: സെഞ്ചുറിക്ക് അരികില്‍ വീണ് ന്യൂസിലാന്‍ഡിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാര്‍. 89 റണ്‍സ് എടുത്ത് വില്‍ യങ് പുറത്തായതിന് പിന്നാലെ 95 റണ്‍സില്‍ നിന്ന് ടോം ലാതമും മടങ്ങി. അക്‌സര്‍ പട്ടേല്‍ സ്‌ട്രൈക്ക് ഷെയ്തതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് എന്ന നിലയിലേക്ക് കിവീസ് വീണു.   

151 റണ്‍സില്‍ വെച്ചാണ് ന്യൂസിലാന്‍ഡിന്റെ ഓപ്പണിങ് സഖ്യം പിരിഞ്ഞത്. അശ്വിനാണ് വില്‍ യങ്ങിനെ മടക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. 219 പന്തില്‍ നിന്ന് 89 റണ്‍സ് എടുത്താണ് വില്‍ യങ് മടങ്ങിയത്. വില്‍ യങ് പുറത്തായതിന് ശേഷം വന്ന കിവീസ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും റണ്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 

കെയ്ന്‍ വില്യംസണ്‍ 18 റണ്‍സിനും റോസ് ടെയ്‌ലര്‍ 11 റണ്‍സിനും ഹെന്റി നികോള്‍സ് 2 റണ്‍സിനും രചിന്‍ രവീന്ദ്ര 13 റണ്‍സിനും പുറത്തായി. 282 പന്തില്‍ നിന്ന് 10 ഫോറോടെ 95 റണ്‍സല്‍ നില്‍ക്കെയാണ് ടോം ലാതം മടങ്ങിയത്. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ കെഎസ് ഭരത് സ്റ്റംപ് ചെയ്യുകയായിരുന്നു. 

ഒന്നാം ഇന്നിങ്‌സില്‍ 345 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. അരങ്ങേറ്റ ടെസ്റ്റിലെ ശ്രേയസ് അയ്യരുടെ സെഞ്ചുറിയും രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ ശതകവുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. ന്യൂസിലാന്‍ഡ് ഓപ്പണര്‍മാരുടെ ബാറ്റിങ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി എങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com