വില്ല്യംസന് സെഞ്ച്വറി നഷ്ടം; കിവികള്‍ക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 8ന് 319 റണ്‍സ്
New Zealand vs England
കെയ്ന്‍ വില്ല്യംസന്‍എക്സ്
Updated on
1 min read

ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കിവികള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയില്‍. ഫോമിലേക്ക് മടങ്ങിയെത്തിയ മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്റെ ബാറ്റിങാണ് കിവികള്‍ക്ക് തുണയായത്. അര്‍ഹിച്ച സെഞ്ച്വറി വില്ല്യംസനു നഷ്ടമായതാണ് അവരെ നിരാശപ്പെടുത്തിയത്.

താരം 93 റണ്‍സില്‍ പുറത്തായി. ഓപ്പണറും നായകനുമായ ടോം ലാതം (47), ഗ്ലെന്‍ ഫിലിപ്‌സ് (പുറത്താകാതെ 41), രചിന്‍ രവീന്ദ്ര (34) എന്നിവരാണ് പൊരുതിയ മറ്റുള്ളവര്‍. കളി നിര്‍ത്തുമ്പോള്‍ ഫിലിപ്‌സിനൊപ്പം 10 റണ്‍സുമായി ടിം സൗത്തിയാണ് ക്രീസില്‍. ടോസ് നേടി ഇംഗ്ലണ്ട് കിവീസിനെ ബാറ്റിങിനു വിടുകയായിരുന്നു.

ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ ബൗളിങില്‍ തിളങ്ങി. താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സന്‍, ബ്രെയ്ഡന്‍ കര്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Narendra Hirwani, Manav Suthar
The Gulf is no longer safe for America; More than 20 military bases were destroyed in the war; The loss cannot be replaced, says investigative report
share market
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com