ആരാധകര്‍ മാത്രമല്ല ഇന്ത്യന്‍ ജയം ആഘോഷിച്ചത്; ഉഗ്രന്‍ വെടിക്കെട്ടോടെ ഗൂഗിളിന്റെ അര്‍മ്മാദം! 

ആരാധകര്‍ മാത്രമല്ല ഇന്ത്യന്‍ ജയം ആഘോഷിച്ചത്; ഉഗ്രന്‍ വെടിക്കെട്ടോടെ ഗൂഗിളിന്റെ അര്‍മ്മാദം! 
​ഗൂ​ഗിൾ പേജിലെ വെടിക്കെട്ട്
​ഗൂ​ഗിൾ പേജിലെ വെടിക്കെട്ട്
Updated on
1 min read

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടത്തെക്കുറിച്ചുള്ള പലതരം റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അത്രയും പ്രതികൂലാവസ്ഥകളോട് പടവെട്ടിയുള്ള ഇന്ത്യയുടെ വിജയം പല നിലയ്ക്കാണ് ആരാധകര്‍ വിലയിരുത്തുന്നത്. പ്രചോദനാത്മകമായ തിരിച്ചുവരവാണ് ഇന്ത്യ ഓസീസ് മണ്ണില്‍ നടത്തിയത്. 

ഇന്ത്യയുടെ വിജയം ക്രിക്കറ്റ് പ്രേമികള്‍ മാത്രമായിരിക്കുമോ ആഘോഷിച്ചിട്ടുണ്ടാകുക. അല്ല, ഇന്ത്യയുടെ വിജയം ആഘോഷിച്ചത് ആരാധകര്‍ മാത്രമല്ല. സാക്ഷാല്‍ ഗൂഗിളും ആരാധകരുടെ ആവശേത്തിന് ഒപ്പം കൂടി. 

ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര നേട്ടം ഗൂഗിള്‍ ആഘോഷിച്ചത് പടക്കം പൊട്ടിച്ചാണ്. വെര്‍ച്വല്‍ വെടിക്കെട്ടോടെയാണ് ഗൂഗിള്‍ വിജയം ആഘോഷമാക്കിയത്. ഗൂഗിള്‍ സെര്‍ച്ചില്‍ ടീം ഇന്ത്യ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ഇന്ത്യ നാഷണല്‍ ക്രിക്കറ്റ് ടീം എന്നൊക്കെ ടൈപ്പ് ചെയ്താല്‍ ഇന്ത്യ- ഓസ്‌ട്രേലിയ സ്‌കോര്‍ കാര്‍ഡിനൊപ്പം വെര്‍ച്വല്‍ വെടിക്കെട്ടും കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com