സീം സൗഹൃദമാണ് പിച്ചെങ്കില്‍ ഞങ്ങള്‍ക്ക് മാത്രമല്ല, ഇംഗ്ലണ്ടും പേടിക്കണം; കോഹ്‌ലിയുടെ മുന്നറിയിപ്പ്‌

ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് പിങ്ക് ബോള്‍ ടെസ്റ്റില്‍ മുന്‍തൂക്കം നല്‍കിയാണ് വിലയിരുത്തലുകള്‍ വരുന്നത്
വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
Updated on: 
1 min read

അഹമ്മദാബാദ്: ഇംഗ്ലണ്ട് ടീമിനുള്ളിലും പോരായ്മകളുണ്ടെന്നും, അത് മുതലെടുക്കാന്‍ പാകത്തില്‍ ബൗളര്‍മാര്‍ തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പായി സംസാരിക്കുമ്പോഴായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 

ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് പിങ്ക് ബോള്‍ ടെസ്റ്റില്‍ മുന്‍തൂക്കം നല്‍കിയാണ് വിലയിരുത്തലുകള്‍ വരുന്നത്. ടീം എന്ന നിലയില്‍ ഞങ്ങളുടെ കരുത്തിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്. സീം സൗഹൃദമാണ് സാഹചര്യങ്ങള്‍ എങ്കില്‍ അത് ഇംഗ്ലണ്ടിനും വെല്ലുവിളിയാണെന്ന് കോഹ് ലി ചൂണ്ടിക്കാണിച്ചു. പിങ്ക് ബോള്‍ ടെസ്റ്റിനായി കാത്തിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍മാര്‍ എന്നാണ് ബെന്‍ സ്റ്റോക്ക്‌സ് പറഞ്ഞത്. 

സീം സൗഹൃദമാണ് സാഹചര്യങ്ങള്‍ എങ്കില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ വളര്‍ന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞു. മൊട്ടേര സ്റ്റേഡിയത്തിലാണ് പിങ്ക് ബോള്‍ ടെസ്റ്റ്. നാളെയാണ് ടെസ്റ്റ് ആരംഭിക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താനുള്ള സാധ്യതകള്‍ ഇന്ത്യക്ക് മുന്‍പില്‍ അടയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com