Djokovic hit on the head by water bottle
ജോക്കോവിച്ട്വിറ്റര്‍

ഉയരത്തില്‍ നിന്നു വെള്ളക്കുപ്പി തലയില്‍ വീണു; ജോക്കോവിചിന് പരിക്ക് (വീഡിയോ)

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് സംഭവം
Published on

മിലാന്‍: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിനിടെ വെള്ള കുപ്പി തലയില്‍ വീണ് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കിവിചിനു പരിക്ക്. തലക്ക് പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയനാക്കി. താന്‍ സുരക്ഷിതനാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഹോട്ടല്‍ മുറിയില്‍ ഐസ് പാക്ക് വച്ച് വിശ്രമിക്കുകയാണെന്നും താരം പിന്നീട് എക്‌സില്‍ കുറിപ്പിട്ടു.

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് സംഭവം. ഫ്രാന്‍സിന്റെ കൊറെന്റിന്‍ മൗട്ടെറ്റിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് വെള്ളമുള്ള കുപ്പി താരത്തിന്റെ തലയില്‍ വീണത്. ഇതോടെ ജോക്കോവിച് തല പൊത്തിപ്പിടിച്ച് നിലത്തിരുന്നു പോയി. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

കാണികളുടെ കൂട്ടത്തിലുള്ള ഒരാളുടെ കൈയില്‍ നിന്നു അബദ്ധത്തില്‍ കുപ്പി താഴെ വീഴുകയായിരുന്നുവെന്നാണ് ദൃശ്യങ്ങള്‍ കാണുമ്പോള്‍ വ്യക്തമാകുന്നത്. അബദ്ധത്തില്‍ സംഭവിച്ച അപകടമാണെന്നും ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് മെസേജുകള്‍ അയച്ച എല്ലാവര്‍ക്കും നന്ദിയെന്നും ജോക്കോ എക്‌സില്‍ കുറിച്ചു. താന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഐസ് പാക്ക് വച്ച് വിശ്രമത്തിലാണെന്നും ഞായറാഴ്ച വീണ്ടും കാണമെന്നും അദ്ദേഹം വ്യക്തമാക്കി.

Djokovic hit on the head by water bottle
ലോകകപ്പിനു മുന്‍പ്... ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മണ്ണിലേക്ക്, ടി20 പരമ്പര കളിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com