ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ജോക്കോവിച്ചിനെ സെമിയില്‍ തകര്‍ത്ത് 22കാരന്‍; രണ്ട് മത്സരം ശേഷിക്കെ റെക്കോര്‍ഡ് കൈവിട്ടു

മൂന്ന് മണിക്കൂര്‍ 23 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് യാനിക്കിന്റെ വിജയം.
നൊവാക് ജോക്കോവിച്ച്
നൊവാക് ജോക്കോവിച്ച്ഫയല്‍
Updated on
1 min read

ഓസ്ട്രലിയന്‍ ഓപ്പണില്‍ നൊവാക് ജോക്കോവിച്ച് സെമിയില്‍ പുറത്ത്. സെമി ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറോടിനാണ് പരാജയപ്പെട്ടത്. (6-1, 6-2, 6-7, 6-3) മൂന്ന് മണിക്കൂര്‍ 23 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് യാനിക്കിന്റെ വിജയം.

2018ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് പരാജയപ്പെടുന്നത്. ഇറ്റാലിയന്‍ താരത്തിന്റെ ആദ്യഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. ജോക്കോവിച്ചിന്റെ പരാജയത്തോടെ ഓസ്ട്രലിയന്‍ ഓപ്പണില്‍ പതിനൊന്നാം കീരിടവും 25ാം ഗ്രാന്‍ഡ് സ്ലാം കീരീട നേട്ടവും രണ്ട് മത്സരം മാത്രം അവശേഷിക്കെ അസ്തമിച്ചു. ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി മത്സരത്തില്‍ ജോക്കോവിച്ച് പരാജയപ്പെടുന്നത്.

ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നിലായ ജോക്കോവിച്ച് മൂന്നാം സെറ്റ് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന സെറ്റില്‍ യാനിക്കിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. അലക്‌സാണ്ടര്‍ സെവ്‌റേവ്- ദാനിയല്‍ മെദ്വദേവ് സെമിയിലെ വിജയിയെ യാനിക് സിന്നര്‍ ഫൈനലില്‍ നേരിടുക. മെല്‍ബണ്‍ പാര്‍ക്കില്‍ പരാജയമറിയാത്ത 33 മാച്ചുകള്‍ക്ക് ശേഷമായിരുന്നു ജോക്കോവിച്ച് സിന്നറിനെ നേരിട്ടത്.

നൊവാക് ജോക്കോവിച്ച്
തുടക്കത്തിലേ ഞെട്ടിച്ച് ഇംഗ്ലണ്ട്, യശസ്വിയും ഗില്ലും പുറത്ത്; ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത് രാഹുലും ശ്രേയസും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Sivasurya Murder
'Temple thief' who robbed temples arrested
The arrested suspects
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com