ലീഡെടുത്തിട്ടും ബ്ലാസ്‌റ്റേഴ്‌സ് വീണു; ഒഡിഷ രണ്ടാമത്

റോയ് കൃഷ്ണ ഇരട്ട ഗോളുകള്‍ നേടി
റോയ് കൃഷ്ണ, ബ്ലാസ്റ്റേഴ്സ് ടീം
റോയ് കൃഷ്ണ, ബ്ലാസ്റ്റേഴ്സ് ടീംട്വിറ്റര്‍
Updated on: 
1 min read

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയോടു പരാജയപ്പെട്ടു. ഒഡിഷയ്ക്കായി റോയ് കൃഷ്ണ ഇരട്ട ഗോളുകള്‍ നേടി.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിനു മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഒഡിഷ തിരിച്ചെത്തി. ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനു ഒന്നാം സ്ഥാനത്തെത്താമായിരുന്നു. തോറ്റതോടെ കൊമ്പന്‍മാര്‍ മൂന്നാം സ്ഥാനത്ത്. ഒഡിഷയാണ് രണ്ടാമത്.

റോയ് കൃഷ്ണ, ബ്ലാസ്റ്റേഴ്സ് ടീം
'മറക്കണ്ട, പുറത്ത് പൂജാര കാത്തു നില്‍ക്കുന്നു!'- ഗില്ലിനു ശാസ്ത്രിയുടെ മുന്നറിയിപ്പ്

മത്സരത്തിന്റെ 11ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ ഒഡിഷ രണ്ട് ഗോളുകള്‍ മടക്കി.

53, 57 മിനിറ്റുകളിലാണ് റോയ് കൃഷ്ണയുടെ ഗോളുകള്‍. 13 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനു 26 പോയിന്റുകള്‍. ഗോവയാണ് 27 പോയിന്റുമായി ഒന്നാമത്. ഒഡിഷയ്ക്കും ഇത്രയും പോയിന്റുകള്‍. എന്നാല്‍ ഗോവയ്ക്ക് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER