ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുമായി കൈകോര്‍ത്ത് ഐഎസ്എല്‍ ടീം; വാറ്റ്‌ഫോര്‍ഡിനൊപ്പം ഇനി ഒഡീഷ എഫ്‌സി

ഐഎസ്എല്‍ ടീമായ ഒഡിഷ എഫ്‌സിയുമായി കൈകോര്‍ത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാറ്റ്‌ഫോര്‍ഡ് എഫ്‌സി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലണ്ടന്‍: ഐഎസ്എല്‍ ടീമായ ഒഡിഷ എഫ്‌സിയുമായി കൈകോര്‍ത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാറ്റ്‌ഫോര്‍ഡ് എഫ്‌സി. മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര ക്ലബ് കരാറാണ് വാറ്റ്‌ഫോര്‍ഡുമായി ഒഡീഷ ഒപ്പുവെക്കുന്നത്. 

വാറ്റ്‌ഫോര്‍ഡുമായി സഹകരിക്കുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ കണ്ടെത്താന്‍ ഒഡീഷയ്ക്ക് കഴിയും. മികച്ച കളിക്കാരെ ടീമിലേക്ക് എത്തിക്കാനും പരിശീലന സൗകര്യങ്ങള്‍ ഉയര്‍ത്താനും ഇത് ഉപകരിക്കും. 

വാറ്റ്‌ഫോര്‍ഡിന്റെ കളിക്കാര്‍ക്കൊപ്പം പരിശീലനം നടത്താനും മത്സരിക്കാനും ഒഡീഷയുടെ താരങ്ങള്‍ക്ക് ഇനി കഴിയും. ഐഎസ്എല്ലിന് മുന്‍പായി ഒഡീഷ എഫ്‌സി താരങ്ങള്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലെത്തും. ഇത് ക്ലബിന്റെ നിലവാരം ഉയര്‍ത്താന്‍ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com