6 മാസം ടെസ്റ്റ് കളിക്കില്ലെന്ന് ശ്രേയസ്; ഇന്ത്യ എ ടീം ഏകദിന നായകനായി പ്രഖ്യാപിച്ച് ബിസിസിഐ

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യയെ രജത് പടിദാര്‍ നയിക്കും
Shreyas Iyer in practice
Shreyas Iyerx
Updated on
1 min read

മുംബൈ: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റിനു തൊട്ടുമുന്‍പ് ഇന്ത്യൻ ടീം ക്യാംപ് വിട്ട ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നടപടി വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനെ നയിച്ച ശ്രേയസ് രണ്ടാം ടെസ്റ്റില്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയാണ് ക്യാംപ് വിട്ടത്. എന്നാല്‍ താരം എന്തുകൊണ്ടാണ് ടീമില്‍ നിന്നു ഒഴിവായത് എന്നതു സംബന്ധിച്ചു വ്യക്തത വന്നിരുന്നില്ല.

ശ്രേയസ് ടീമില്‍ നിന്നു ഒഴിവായതിന്റെ കാര്യം ബിസിസിഐ ഇപ്പോള്‍ വെളിപ്പെടുത്തി. അടുത്ത ആറ് മാസത്തേക്ക് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നു ശ്രേയസ് വ്യക്തമാക്കിയെന്നു ബിസിസിഐ വ്യക്തമാക്കി. കടുത്ത പുറംവേദനയെ തുടര്‍ന്നു താരം ഈയടുത്ത് യുകെയില്‍ ശസ്ത്രക്രിയ്ക്കു വിധേയനായിരുന്നു. അതിനാലാണ് ടെസ്റ്റ് ടീമില്‍ നിന്നു ആറ് മാസത്തേക്കു വിട്ടുനില്‍ക്കാന്‍ താരം തീരുമാനിച്ചത്.

Shreyas Iyer in practice
കരുണ്‍ നായരെ ഒഴിവാക്കി, ദേവ്ദത്ത് പടിക്കല്‍ ടീമില്‍; വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അതേസമയം ഓസീസ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ശ്രേയസ് തന്നെ നയിക്കും. ഏകദിനത്തിനുള്ള ഇന്ത്യ എ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 30 മുതല്‍ കാണ്‍പുരിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. രജത് പടിദാറാണ് റെസ്റ്റ് ഓഫ് ഇന്ത്യ നായകന്‍. രഞ്ജി ട്രോഫി ചാംപ്യന്‍മാരായ വിദര്‍ഭയ്‌ക്കെതിരെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി കളിക്കുന്നത്. ഒക്ട്‌ബോര്‍ ഒന്ന് മുതല്‍ നാഗ്പുരിലാണ് പോരാട്ടം.

Shreyas Iyer in practice
'നായകനും വില്ലനും ജോക്കറുമാകും; സഞ്ജു മോഹൻലാൽ സാംസൺ' (വിഡിയോ)

ഇന്ത്യ എ: (ഒന്നാം ഏകദിനം)- ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിങ്, റിയാന്‍ പരാഗ്, ആയുഷ് ബദോനി, സൂര്യാംശ് ഷെഡ്‌ജെ, വിപ്രജ് നിഗം, നിഷാന്ത് സിന്ധു, ഗുര്‍ജപനീത് സിങ്, യുധ്‌വീര്‍ സിങ്, രവി ബിഷ്‌ണോയ്, അഭിഷേക് പൊരേല്‍, പ്രിയാംശ് ആര്യ, സിമ്രജീത് സിങ്.

ഇന്ത്യ എ: (2, 3, ഏകദിനം)- ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിങ്, റിയാന്‍ പരാഗ്, ആയുഷ് ബദോനി, സൂര്യാംശ് ഷെഡ്‌ജെ, വിപ്രജ് നിഗം, നിഷാന്ത് സിന്ധു, ഗുര്‍ജപനീത് സിങ്, യുധ്‌വീര്‍ സിങ്, രവി ബിഷ്‌ണോയ്, അഭിഷേക് പൊരേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

റെസ്റ്റ് ഓഫ് ഇന്ത്യ ടീം: രജത് പടിദാര്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, ആര്യന്‍ ജുയല്‍, ഋതുരാജ് ഗെയ്ക്‌വാദ്, യഷ് ധുല്‍, ഷെയ്ഖ് റഷീദ്, ഇഷാന്‍ കിഷന്‍, തനുഷ് കൊടിയാന്‍, മാനവ സുതര്‍, ഗുര്‍ണൂര്‍ ബ്രാര്‍, ഖലീല്‍ അഹമദ്, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, സരന്‍ഷ് ജെയ്ന്‍.

Summary

Shreyas Iyer has opted for a six-month break from red-ball cricket due to persistent back issues, a decision communicated to the BCCI following recent surgery and discomfort.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com