pujara_rahane
pujara_rahane

മൂന്നാം ദിനം ഇന്ത്യക്ക് തുടക്കത്തിലെ പ്രഹരം, വന്നപാടെ മടങ്ങി പൂജാരയും രഹാനെയും

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിന്റെ മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി
Published on

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിന്റെ മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി. രഹാനെ, പൂജാര എന്നിവരെ ഇന്ത്യക്ക് തുടരെ നഷ്ടമായി. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലേക്കാണ് ഇവിടെ ഇന്ത്യ വീണത്. മൂന്നാം ദിനം പൂജാരയും കോഹ് ലിയും ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോകും എന്നാണ് കരുതിയത്. എന്നാല്‍ 9 റണ്‍സ് എടുത്ത് നിന്ന പൂജാരയെ പുറത്താക്കി ജെന്‍സന്‍ എത്തി. 

രഹാനെയെ റബാഡയും കൂടാരം കയറ്റി

പൂജാര മടങ്ങിയതിന് പിന്നാലെ രഹാനെയെ റബാഡയും കൂടാരം കയറ്റി. 9 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് നില്‍ക്കെയാണ് രഹാനയെ റബാഡ എല്‍ഗറിന്റെ കൈകളില്‍ എത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ ശതകം പിന്നിട്ട കോഹ് ലി രണ്ടാം ഇന്നിങ്‌സിലും ടീമിനെ തുണയ്ക്കും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. 

21 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 73 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com