അഞ്ച് വര്‍ഷം മുമ്പ് ഇതേദിവസം; ധോനിയുടെ ആ പ്രഖ്യാപനം ഓര്‍ത്തെടുത്ത് ക്രിക്കറ്റ് ലോകം, ക്യാപ്റ്റന്‍ കൂളിന്റെ റെക്കോര്‍ഡുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യദിനത്തിന്റെ അന്നാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
m s dhoni
m s dhoniഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം മുമ്പ് സ്വാതന്ത്ര്യദിനത്തിന്റെ അന്നാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരത്തെയും പദവിയെയും പുനര്‍നിര്‍വചിച്ച ഒരു കരിയറിനാണ് അന്ന് തിരശ്ശീല വീണത്.

2020 ഓഗസ്റ്റ് 15 ന് വൈകുന്നേരം 7.29നാണ് ധോനിയും ദീര്‍ഘകാലം ധോനിയുടെ സഹതാരമായിരുന്ന സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. വിടപറയല്‍ പ്രഖ്യാപനത്തിന് ധോനി എഴുതിയത് ഒരു നീണ്ട വിരമിക്കല്‍ കുറിപ്പല്ല. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലളിതമായ സന്ദേശത്തോടെയാണ് അദ്ദേഹം വിരമിക്കല്‍ ലോകത്തെ അറിയിച്ചത്. 'നിങ്ങളുടെ പിന്തുണയ്ക്ക് വളരെ നന്ദി. 19: 29 മണി മുതല്‍ എന്നെ വിരമിച്ചതായി പരിഗണിക്കുക.'-കുറിപ്പിലെ ധോനിയുടെ വാക്കുകള്‍.

'തല', നായകന്‍, ഐക്കണ്‍, ഇതിഹാസം, ട്രോഫി കളക്ടര്‍, ഐസിസി ഹാള്‍ ഓഫ് ഫെയിമര്‍ തുടങ്ങി നിരവധി പേരുകളിലൂടെയാണ് ധോനിയുടെ റെക്കോര്‍ഡ് കരിയറിനെ നിര്‍വചിച്ചത്. തന്റെ കന്നി ക്യാപ്റ്റന്‍സിയില്‍ തന്നെ ഇന്ത്യയെ ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ധോനി നയിച്ചു. ടി20 ലോകകപ്പ് ആരംഭിച്ച 2007ലാണ് ധോനി കപ്പില്‍ മുത്തമിട്ടത്.

2011ല്‍ ഐസിസി ഏകദിന ലോകകപ്പ് കിരീടത്തിനായുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനും അദ്ദേഹം വിരാമമിട്ടു. 2013ല്‍ രാജ്യത്തിന് വേണ്ടി ചാംപ്യന്‍സ് ട്രോഫിയും നേടി കൊടുത്തു.

m s dhoni
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ചൊവ്വാഴ്ച, സഞ്ജുവും അഭിഷേകും ഓപ്പണിങ് ജോടി?, സൂര്യകുമാര്‍ നയിച്ചേക്കും, സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യയ്ക്കായി 17,266 അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുള്ള താരം 538 മത്സരങ്ങളിലാണ് രാജ്യത്തിനായി കളിച്ചത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 829 പുറത്താക്കലുകളും നടത്തി ചരിത്ര പുസ്തകത്തില്‍ ഇടംനേടിയ പ്രകടനമാണ് താരം പുറത്തെടുത്തത്. ടെസ്റ്റില്‍ 90 മത്സരങ്ങളില്‍ നിന്ന് 38.09 ശരാശരിയില്‍ 4,876 റണ്‍സ് നേടി. ആറ് സെഞ്ച്വറിയും 33 അര്‍ദ്ധസെഞ്ച്വറിയും നേടിയിട്ടുണ്ട്. മികച്ച സ്‌കോര്‍ 224 ആണ്. ഏകദിനത്തില്‍ 350 മത്സരങ്ങളില്‍ നിന്ന് 50.57 ശരാശരിയില്‍ 10,773 റണ്‍സ് അദ്ദേഹം നേടി. ഇന്ത്യയ്ക്കായി 10 സെഞ്ച്വറിയും 73 അര്‍ദ്ധസെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു.

ഇന്ത്യയ്ക്കായി 98 ടി20 മത്സരങ്ങളില്‍ നിന്ന് 37.60 ശരാശരിയില്‍ 126.13 സ്‌ട്രൈക്ക് റേറ്റില്‍ 1,617 റണ്‍സും നേടി. ഫോര്‍മാറ്റില്‍ അദ്ദേഹത്തിന് രണ്ട് അര്‍ദ്ധസെഞ്ച്വറികളുണ്ട്. മികച്ച സ്‌കോര്‍ 56 ആണ്.

m s dhoni
ഐഎസ്എല്‍ പ്രതിസന്ധി; എഐഎഫ്എഫ് സുപ്രീം കോടതിയിലേക്ക്
Summary

On this day in 2020: 'Captain Cool' MS Dhoni bid farewell to international cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com