സെപ്റ്റംബര്‍ 19; ഓരോവറില്‍ ആറ് സിക്‌സറുകള്‍; മറക്കില്ല യുവി, ഒരിക്കലും!

ദക്ഷിണാഫ്രിക്കന്‍ മണ്ണിലായിരുന്നു ഇംഗ്ലണ്ടിനെതിരെ യുവിയുടെ അവിശ്വസനീയ പ്രകടനം.
Yuvraj Singh thrashes Stuart Broad for six sixes
യുവരാജ് സിങ് സിക്‌സര്‍ പറത്തുന്നു എക്‌സ്‌

1. 21ാംവയസ്സില്‍ അതുല്യനേട്ടം

Yuvraj Singh thrashes Stuart Broad for six sixes
യുവരാജ് സിങ് പറത്തിയ ആറ് സിക്‌സറുകള്‍ എക്‌സ്‌

പതിനേഴ് വര്‍ഷം മുന്‍പ് ഇതേദിവസം (സെപ്റ്റംബര്‍ 19) മാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍ യുവരാജ് സിങ് ഓരോവറില്‍ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ പറത്തിയത്. 21ാം വയസ്സിലായിരുന്നു രാജ്യത്തിനായി വിസ്മയിപ്പിച്ച യുവരാജിന്റെ പ്രകടനം. പിന്നീട് ഇംഗ്ലണ്ട് ബൗളിങ്ങിലെ കുന്തമുനയായി മാറിയ സ്റ്റുവാര്‍ട്ട് ബ്രോഡാണ് അന്ന് യുവരാജിന്റെ ബാറ്റിങ് ചൂടറിഞ്ഞത്.

2. ഗിബ്‌സിന് ശേഷം രണ്ടാമത്തെ താരം

Yuvraj Singh thrashes Stuart Broad for six sixes
യുവരാജ് സിങ് സിക്‌സര്‍ പറത്തുന്നു എക്‌സ്‌

ദക്ഷിണാഫ്രിക്കന്‍ മണ്ണിലായിരുന്നു ഇംഗ്ലണ്ടിനെതിരെ യുവിയുടെ അവിശ്വസനീയ പ്രകടനം. ഹെര്‍ഷല്‍ ഗിബ്‌സിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ താരമായി യുവി. പത്തൊന്‍പതാം ഓവറിലായിരുന്നു യുവരാജ് സിങ്ങിന്റെ വെടിക്കെട്ട് പൂരം. ഇംഗ്ലണ്ട് താരം ഫ്‌ളിന്റ് ഓഫുമായുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ, യുവരാജ് കണക്ക് തീര്‍ത്ത് പ്രഹരിച്ചപ്പോള്‍ പന്തുകള്‍ ഒന്നിനുപുറകെ ഒന്നായി ഗ്യാലറികളില്‍ ചെന്നുവീണു.

3. ആറ് സിക്‌സറുകള്‍

Yuvraj Singh thrashes Stuart Broad for six sixes
യുവരാജ് സിങ് സിക്‌സര്‍ പറത്തുന്നു എക്‌സ്‌

ബ്രോഡിന്റെ ഓവറിലെ ആദ്യ പന്ത് വൈഡ് ലോങ്ങോണിനു മുകളിലൂടെ ഗ്യാലറിയില്‍. രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ. മൂന്നാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ. നാലാം പന്ത് ബാക്ക്വേഡ് പോയിന്റ് കടന്നു. അഞ്ചാം പന്ത് മിഡ്വിക്കറ്റിനു മുകളിലൂടെ പറത്തി. അവസാന പന്ത് മിഡോണിനു മുകളിലൂടെ പറത്തിയ യുവരാജിനെ ക്യാപ്റ്റന്‍ ധോനി വാരിപ്പുണര്‍ന്നു. ആരാധകര്‍ ആര്‍ത്തുവിളിച്ചു.

4. ടി20യിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി

Yuvraj Singh thrashes Stuart Broad for six sixes
യുവരാജ് സിങ് സിക്‌സര്‍ പറത്തുന്നു എക്‌സ്‌

അന്ന് ടി20യിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയാണ് യുവരാജ് നേടിയത്. 12 പന്തില്‍ ഫിഫ്റ്റി അടിച്ചു. മത്സരത്തില്‍ അവസാന ഓവര്‍ എറിയാന്‍ എത്തിയ ഫ്‌ലിന്റോഫിനെയും യുവരാജ് സിക്‌സര്‍ പറത്തി. 16 പന്തില്‍ നിന്ന് 58 റണ്‍സാണ് അന്ന് യുവരാജ് നേടിയത്. അന്ന് ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി.

5. വിജയം ഇന്ത്യക്ക്‌

Yuvraj Singh thrashes Stuart Broad for six sixes
യുവരാജ് സിങ് സിക്‌സര്‍ പറത്തുന്നു എക്‌സ്‌

19ാം ഓവറില്‍ യുവരാജ് നേടിയ പ്രകടനം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ആയില്ല. 20 ഓവര്‍ അവസാനിച്ചപ്പോള്‍ ആറു വിക്കറ്റിന് 200 റണ്‍സ് എടുക്കാനേ അവര്‍ക്കായുള്ളു. 18 റണ്‍സിന്റെ തോല്‍വി. യുവരാജ് സിങ് മാന്‍ ഓഫ് ദ് മാച്ചായി. സിക്സര്‍ പരമ്പരയിലൂടെ യുവരാജ് ക്രീസിലെ പ്രതികാരത്തിന്റെ കൊടുമുടിയാണു കീഴടക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com