ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

പാകിസ്ഥാൻ ക്യാപറ്റൻ സൽമാൻ അലി ആഘയുടെ നേതൃത്വത്തിലുള്ള സംഘം കൊളംബോയിലേക്കുള്ള യാത്രക്കായി വിമാന ടിക്കറ്റ് ബുക്കിങ് ചെയ്തിട്ടുണ്ട്.
Pakistan cricket team
Pakistan delays T20 World Cup 2026 participation decision to February 2@Justin127416
Updated on
1 min read

ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച (ഫെബ്രുവരി 2) പ്രഖ്യാപിക്കുമെന്ന് പി സി ബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി. വെള്ളിയാഴ്ച ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

Pakistan cricket team
'ഐസ്' അല്ല, പാസ്‌പോര്‍ട്ട് 'ചൂടോടെ' ഉണ്ട്! 'ഐസിസി... ലോകകപ്പിൽ സീറ്റുണ്ടോ?'; പാകിസ്ഥാനെ 'ട്രോളി' ക്രിക്കറ്റ് ഉഗാണ്ടയും

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി പി സി ബി അധികൃതർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷം പാകിസ്ഥാൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി 2 ന് (തിങ്കളാഴ്ച) അറിയിക്കാമെന്ന് പി സി ബി അധികൃതർ വ്യക്തമാക്കി.

ഐ സി സിയുമായി നല്ല ബന്ധം നിലനിർ‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് പ്രത്യേക റിപ്പോർട്ട് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പി സി ബി നൽകിയെന്നാണ് വിവരം.

Pakistan cricket team
'ഓസീസ് ബി ടീമിനെ ഒരു മത്സരത്തിൽ തോൽപ്പിച്ചു, അതിനാണ് ഈ ബിൽഡ് അപ്പ്'! പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

അതേസമയം, പാകിസ്ഥാൻ ക്യാപറ്റൻ സൽമാൻ അലി ആഘയുടെ നേതൃത്വത്തിലുള്ള സംഘം കൊളംബോയിലേക്കുള്ള യാത്രക്കായി വിമാന ടിക്കറ്റ് ബുക്കിങ് ചെയ്തിട്ടുണ്ട്. മത്സരം ബഹിഷ്ക്കരിച്ചാൽ ഐ സി സിയുടെ കടുത്ത നടപടികൾ ഉണ്ടാകുമെന്നത് കൊണ്ട് തന്നെ ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറില്ലെന്നാണ് റിപ്പോർട്ടുകൾ.

Summary

Sports news: Pakistan delays T20 World Cup 2026 participation decision to February 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com