ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്വന്റി20 ലോകകപ്പ്‌ ജേഴ്‌സിയില്‍ ഇന്ത്യക്ക് പകരം യുഎഇ പ്രിന്റ് ചെയ്ത് പാകിസ്ഥാന്‍; വിമര്‍ശനം ശക്തം 

ജേഴ്‌സിയില്‍ വേദിയുടെ സ്ഥാനത്ത് ഇന്ത്യക്ക് പകരം യുഎഇ, ദുബായ് എന്ന് പാകിസ്ഥാന്‍ നല്‍കിയതാണ് വിവാദമായത്
Published on

ലാഹോര്‍: ട്വന്റി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ജേഴ്‌സി വിവാദത്തില്‍. ജേഴ്‌സിയില്‍ വേദിയുടെ സ്ഥാനത്ത് ഇന്ത്യക്ക് പകരം യുഎഇ, ദുബായ് എന്ന് പാകിസ്ഥാന്‍ നല്‍കിയതാണ് വിവാദമായത്. 

2021 ട്വന്റി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ട്വന്റി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. 

ട്വന്റി20 ലോകകപ്പിനുള്ള ജേഴ്‌സി അണിഞ്ഞ് ബാബര്‍ അസം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. എന്നാല്‍ ട്വന്റി20 ലോകകപ്പിനുള്ള ജേഴ്‌സി ഇതുവരെ പാകിസ്ഥാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ബാബര്‍ അസമിന്റെ പാകിസ്ഥാന്‍ ജേഴ്‌സി ധരിച്ചുള്ള ചിത്രം വ്യാജമാണോ എന്ന ചോദ്യവും ഉയരുന്നു. ട്വന്റി20 ലോകകപ്പിന്റെ ക്വാളിഫയിങ് റൗണ്ട് കളിക്കുന്ന ടീമുകളായ സ്‌കോട്ട്‌ലാന്‍ഡും നെതര്‍ലാന്‍ഡും അവരുടെ ജേഴ്‌സിയില്‍ ഇന്ത്യ 2021 എന്നാണ് എഴുതിയിരിക്കുന്നത്. 

പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പിനുള്ള ജേഴ്‌സി ഔദ്യോഗികമായി പുറത്തിറക്കുമ്പോള്‍ ഇതില്‍ ഇന്ത്യ 2021 എന്നല്ല എങ്കില്‍ വലിയ വിവാദം ഉയരുമെന്ന് വ്യക്തം. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 24നാണ് ഇന്ത്യാ-പാക് മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com