

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ 61 റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി. നമീബിയക്കെതിരായ മത്സരത്തിൽ സീനിയർ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി എന്നിവരെ പുറത്തിരുത്താൻ പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യക്കെതിരായ മത്സരത്തിൽ ഇരുവരുടെയും മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെയാണ് സീനിയർ താരങ്ങളെ ബെഞ്ചിലിരുത്താൻ ആണ് ടീം മാനേജ്‍മെന്റ് ആലോചിക്കുന്നത്.
നമീബിയക്കെതിരെയുള്ള നിർണായക മത്സരത്തിൽ സീനിയർ താരങ്ങൾക്ക് പകരം സൽമാൻ മിർസ,നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈ മാറ്റങ്ങൾ വിജയകരമായാൽ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവസാനിക്കും. സൂപ്പർ എട്ട് ഘട്ടത്തിലേക്ക് കടക്കാൻ നമീബിയക്കെതിരായ മത്സരത്തിൽ പാകിസ്ഥാനെ വിജയിച്ചേ മതിയാകൂ. അത് കൊണ്ട് തന്നെ മികച്ച ടീമിനെ കളത്തിലിറക്കാനാണു പാക് മാനേജ്‍മെന്റിന്റെ തീരുമാനം.
അതേ സമയം, ടീമിന്റെ പ്രകടനത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ടീം മാനേജരെ അതൃപ്തി അറിയിച്ചു. പ്രധാന മത്സരങ്ങളിൽ മോശം പ്രകടനം ടീം കാഴ്ച്ചവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന സന്ദേശവും പിസിബി അധികൃതർ ടീമിന് നൽകിയിട്ടുണ്ട്. ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ എത്തിയ പാക് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ കടുത്ത ഭാഷയിൽ താരങ്ങളെ വിമർശിച്ചു എന്നും സൂചനകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates