വെറും 15 പന്തില്‍ 50, 19 പന്തില്‍ 62! വനിതാ ടി20യില്‍ ലോക റെക്കോര്‍ഡ്; ചരിത്രമെഴുതി പാക് ക്യാപ്റ്റന്‍ ഫാത്തിമ സന

റെക്കോര്‍ഡില്‍ പിന്തള്ളിയത് സോഫി ഡിവൈന്‍, ഫോബ് ലിച്ഫീല്‍ഡ്, റിച്ച ഘോഷ് എന്നിവരെ
Fatima Sana batting
Fatima Sanax
Updated on
1 min read

കറാച്ചി: അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റില്‍ അതിവേഗ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡ് ഇനി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയുടെ പേരില്‍. സിംബാബ്‌വെ വനിതകള്‍ക്കെതിരായ പോരാട്ടത്തില്‍ വെറും 15 പന്തില്‍ താരം അര്‍ധ സെഞ്ച്വറി നേടി. മത്സരത്തില്‍ വെറും 19 പന്തുകള്‍ മാത്രം മൊത്തം നേരിട്ട സന 10 ഫോറും 2 സിക്‌സും സഹിതം 62 റണ്‍സ് അടിച്ചുകൂട്ടി പുറത്താക്കാതെ നിന്നു.

18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡ് താരം സോഫി ഡിവൈന്‍, ഓസ്‌ട്രേലിയയുടെ ഫോബ് ലിച്ഫീല്‍ഡ്, ഇന്ത്യന്‍ താരം റിച്ച ഘോഷ് എന്നിവരുടെ പേരിലായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ഇതാണ് പാക് ക്യാപ്റ്റന്‍ തിരുത്തിയത്.

2019ല്‍ നിദ ദര്‍ നേടിയ 20 പന്തിലെ അര്‍ധ സെഞ്ച്വറിയായിരുന്നു ഇതുവരെ ഒരു വനിതാ പാക് താരത്തിന്റെ ടി20യിലെ അതിവേഗ അര്‍ധ സെഞ്ച്വറി. ഈ നേട്ടവും ഫാത്തിമയ്ക്കു മുന്നില്‍ വഴിമാറി.

വനിതാ ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധ ശതകമെന്ന റെക്കോര്‍ഡിനൊപ്പവും ഫാത്തിമ സന എത്തി. 2022ല്‍ വാര്‍വിക്‌ഷെയറിന്റെ മേരി കെല്ലി, 2025ല്‍ ഒട്ടാഗോയുടെ ലോറ ഹാരിസ് എന്നിവര്‍ 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയവരാണ്.

Fatima Sana batting
'ആകാശിന് അറിയാം വിക്കറ്റ് വീഴ്ത്താൻ'; ഓരോ തവണയും കടലാസ് ഉയർത്തി ലഖ്നൗ താരത്തിന്റെ വൻ ആഘോഷം

ഈ വര്‍ഷം മികച്ച ഫോമിലാണ് സന ബാറ്റ് വീശുന്നത്. അന്താരാഷ്ട്ര വനിതാ ടി20യില്‍ ഈ വര്‍ഷം പാകിസ്ഥാനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കന്ന താരവും സനയാണ്. 5 ഇന്നിങ്‌സില്‍ നിന്നു താരം 229 റണ്‍സാണ് അടിച്ചെടുത്തത്. കരിയറിലെ ഏറ്റവും മികച്ച ടി20 സ്‌കോറും താരം ഈ വര്‍ഷം നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം 41 പന്തില്‍ 90 റണ്‍സെടുത്തതാണ് മികച്ച പ്രകടനം.

സിംബാബ്‌വെക്കെതിരായ അവസാന ടി20യിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി പാകിസ്ഥാന്‍ ഏകദിന പരമ്പരയ്ക്കു പിന്നാലെ ടി20 പരമ്പരയും തൂത്തുവാരി. അവസാന പോരാട്ടത്തില്‍ സനയുടെ അതിവേഗ ഇന്നിങ്‌സിന്റെ കരുത്തില്‍ പാകിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. സിംബാബ്‌വെ വനിതകളുടെ പോരാട്ടം വെറും 90 റണ്‍സില്‍ അവസാനിച്ചു. 133 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് പാക് വനിതകള്‍ സ്വന്തമാക്കിയത്.

വനിതാ ടി20യിലെ അതിവേഗ അര്‍ധ സെഞ്ച്വറികള്‍

ഫാത്തിമ സന (പാകിസ്ഥാന്‍): 15 പന്തില്‍, സിംബാബ്‌വെക്കെതിരെ

സോഫി ഡിവൈന്‍ (ന്യൂസിലന്‍ഡ്): 18 പന്തില്‍, ഇന്ത്യക്കെതിരെ

ഫോബ് ലിച്ഫീല്‍ഡ് (ഓസ്‌ട്രേലിയ): 18 പന്തില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ

റിച്ച ഘോഷ് (ഇന്ത്യ): 18 പന്തില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ

നിദ ദര്‍ (പാകിസ്ഥാന്‍): 20 പന്തില്‍, ദക്ഷിണാഫ്രിക്കക്കെതിരെ

Fatima Sana batting
'എക്കും പൊക്കുമില്ലാത്ത തന്ത്രങ്ങള്‍, മണ്ടത്തരങ്ങൾ ആവര്‍ത്തിച്ച് ചെന്നൈ സ്വയം തോല്‍ക്കുന്നു'
Summary

Fatima Sana broke the Womens T20I record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com