'പന്തും കരുണ്‍ നായരും പോയതോടെ കളി തോറ്റു', ലോര്‍ഡ്‌സിലെ പരാജയത്തിന് കാരണം നിരത്തി ശാസ്ത്രി

മത്സരത്തില്‍ ഇംഗ്ലണ്ടിന് അനുകൂലമായി മാറിയ നിര്‍ണായക നീക്കങ്ങളാണ് രവി ശാസ്ത്രി വിലയിരുത്തിയത്
Pant, Karun Nair dismissals opened the door for England at Lord's- Shastri .
രവി ശാസ്ത്രിsource: x
Updated on
1 min read

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റില്‍ 22 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1 ന് ഇംഗ്ലണ്ട് മുന്നിലെത്തി.

ദി ഐസിസി റിവ്യൂ എന്ന പരിപാടിയിലാണ് ആവേശം നിറച്ച ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിന്റെ കാരണങ്ങള്‍ രവി ശാസ്ത്രി നിരത്തിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിന് അനുകൂലമായി മാറിയ നിര്‍ണായക നീക്കങ്ങളാണ് രവി ശാസ്ത്രി വിലയിരുത്തിയത്.

Pant, Karun Nair dismissals opened the door for England at Lord's- Shastri .
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; ആര്‍സിബി പേസര്‍ യഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീണതാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അനുകൂലമായത്. ഋഷഭ് പന്തിന്റെയും കരുണ്‍ നായരുടെയും വിക്കറ്റുകള്‍ വീണതെ ഇന്ത്യന്‍ സ്‌കോര്‍ 170 റണ്‍സില്‍ ഒതുങ്ങിയതെന്നും ശസ്ത്രി പറഞ്ഞു. മത്സര ഫലത്തില്‍ ഈ വിക്കറ്റുകള്‍ വഴിത്തിരിവായും അദ്ദേഹം പറഞ്ഞു.

ഒന്നാം ഇന്നിങ്സില്‍ പന്ത് 74 റണ്‍സില്‍ നില്‍ക്കെ പന്തിനെ റണ്ണൗട്ടാക്കിയ ബെന്‍ സ്റ്റോക്സിന്റെ നീക്കത്തെയും രവി ശാസ്ത്രല പ്രശംസിച്ചു. ശരിയായ എന്‍ഡില്‍ പന്തെറിഞ്ഞ് ബെന്‍സ് മികവ് കാണിച്ചു. നാലാം ദിവസം രണ്ടാം ഇന്നിങ്‌സില്‍ കരുണ്‍ നായരും കെഎല്‍ രാഹുലും ഇന്ത്യയെ ഒരു വിക്കറ്റിന് 41 എന്ന നിലയിലേക്ക് എത്തിച്ചു, എന്നാല്‍ പേസര്‍ ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ താരം പുറത്തായി. ഇത് ഇംഗ്ലണ്ടിന് നല്ല തുടക്കം നല്‍കി, ഇന്ത്യ രണ്ട് വിക്കറ്റിന് 42 എന്ന നിലയില്‍ നിന്ന് ഏഴ് വിക്കറ്റിന് 82 എന്ന നിലയിലേക്ക് കൂപ്പുകുത്തി, ഇതോടെ ഇംഗ്ലണ്ടിന് കളിയില്‍ മുന്‍തൂക്കമായെന്നും രവി ശാസ്ത്രി പറഞ്ഞു.

Summary

England vs India test cricket: Pant, Karun Nair dismissals opened the door for England at Lord's: Shastri .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com