

ന്യൂഡല്ഹി: സിഡ്നി, ബ്രിസ്ബെയ്ന് ടെസ്റ്റുകളിലെ പ്രകടനത്തോടെ വിമര്ശകരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് റിഷഭ് പന്ത്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിനായി ഒരുങ്ങുന്നതിന് ഇടയില് റിഷഭ് പന്തില് നിന്ന് വന്ന ട്വീറ്റാണ് ഇപ്പോള് ആരാധകര്ക്കിടയില് ചര്ച്ചയാവുന്നത്.
പുതിയ വീട് എവിടെ വേണമെന്നതില് ആരാധകരുടെ അഭിപ്രായം തേടുകയാണ് റിഷഭ് പന്ത്. ഓസ്ട്രേലിയയില് നിന്ന് വീട്ടിലേക്ക് തിരികെ വന്നത് മുതല് മാതാപിതാക്കള് തന്നോട് ആവശ്യപ്പെടുന്നത് പുതിയ വീട് വാങ്ങാനാണ്. ഗുര്ഗാവോണ് പ്രശ്നമുണ്ടോ? മറ്റ് ഓപ്ഷനുകള് എന്തെങ്കിലുമുണ്ടോ? നിങ്ങളുടെ അഭിപ്രായം തേടുന്നു, പന്ത് ട്വിറ്ററില് കുറിച്ചത് ഇങ്ങനെ.
പന്തിന്റെ ചോദ്യത്തിന് വലിയ പ്രതികരണമാണ് ആരാധകരില് നിന്ന് വരുന്നത്. മുംബൈ, ഹൈദരാബാദ്, നോയിഡ, കാണ്പൂര് എന്നിങ്ങനെയുള്ള നഗരങ്ങളിലേക്ക് താമസം മാറാനാണ് ആരാധകരുടെ അഭിപ്രായം. ഐസിസി പുതിയതായി ആരംഭിച്ച പ്ലേയര് ഓഫ് ദി മന്ത് അവാര്ഡിലേക്ക് റിഷഭ് പന്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. ആര് അശ്വിന്, മുഹമ്മദ് സിറാജ്, ടി നടരാജന് എന്നിവരുടെ പേരാണ് പന്തിനെ കൂടാതെയുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates