ചുമ്മാ വന്ന് തോക്കെടുത്തു... വെള്ളി മെഡല്‍ വെടിവച്ചിട്ട് അയാള്‍ പോയി!

ഒളിംപിക്സ് ഷൂട്ടിങില്‍ വെള്ളി മെഡല്‍ നേടിയ തുര്‍ക്കിയുടെ 51കാരന്‍ യൂസുഫ് ഡികെച് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍
51-year-old Turkish shooter
യൂസുഫ് ഡികെച്എക്സ്
Updated on
1 min read

പാരിസ്: പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ തുര്‍ക്കി ഷൂട്ടറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. 51കാരനായ യൂസുഫ് ഡികെചാണ് താരംഗമായത്.

മത്സരിക്കാനെത്തിയവരെല്ലാം പ്രത്യേക ഹെഡ് ഫോണും ഗ്ലാസും എല്ലാം അണിഞ്ഞ് പോരിനിറങ്ങി. എന്നാല്‍ ഇതൊന്നുമില്ലാതെ സാധാരണ പോലെ ഒരു ടീഷര്‍ട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു ഡികെചിന്റെ വേഷം. ഒപ്പം മത്സരിച്ച വനിതാ താരം സെവ്വര്‍ ഇലയ്ഡയാകട്ടെ ഹെഡ് സെറ്റും പ്രത്യേക കണ്ണടയുമെല്ലാം ധരിച്ചാണ് മത്സരിച്ചത്.

കരിയറിലെ അഞ്ചാം ഒളിംപിക്‌സിലാണ് താരം മത്സരിച്ചത്. 2008ല്‍ ബെയ്ജിങിലായിരുന്നു ഒളിംപിക്‌സ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഒളിംപിക്‌സ് മെഡല്‍ കൂടിയാണ് ഡികെച് ഇത്തവണ നേടിയത്.

51-year-old Turkish shooter
യൂസുഫ് ഡികെച്, സെവ്വര്‍ ഇലയ്ഡഎപി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും 51കാരന്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളെ ഇളക്കി മറിക്കുകയാണ്. രസരകരമായ നിരവധി പോസ്റ്റുകളിലാണ് ഡികെച് നിറയുന്നത്.

'എല്ലാവരും ഷൂട്ടിങിലെ കൃത്യതയ്ക്കായി പ്രത്യേക ലെന്‍സുകള്‍ ഉപയോഗിച്ച് മത്സരിച്ചപ്പോള്‍ തുര്‍ക്കി ഒരാളെ തോക്കും കൊടുത്തു തമാശയ്ക്ക് പോയി വെടിവച്ചു വരാന്‍ ആവശ്യപ്പെട്ട് പാരിസിലേക്ക് പറഞ്ഞു വിട്ടു. അദ്ദേഹം വെള്ളിയുമായി മടങ്ങി!'- സാമൂഹിക മാധ്യമത്തിലെ ഒരു പോസ്റ്റ് ഇതായിരുന്നു.

51-year-old Turkish shooter
ഒളിംപിക്‌സ് അത്‌ലറ്റിക്‌സിനു ഇന്ന് തുടക്കം; ഇന്ത്യക്ക് 3 മെഡല്‍ പോരാട്ടങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Krishnankutty
Proud of UAE limited edition gold and silver coins launched by Emirates Minting Factory
Clean Toilet Picture Challenge introduced by union government
 KB Ganesh kumar mocks VD Satheesan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com