ബോക്‌സിങില്‍ നിഖാത് സരിന്‍ പുറത്ത്, ഹോക്കിയില്‍ ബെല്‍ജിയത്തിനോട് തോല്‍വി

പ്രീക്വാര്‍ട്ടറില്‍ ചൈനീസ് ടോപ് സീഡ് വു യു നിഖാത് സരിനെ വീഴ്ത്തി
boxer Nikhat bows out
ചൈനയുടെ വു യു (ചുവപ്പ്) വിനെതിരെ ഇന്ത്യയുടെ നിഖാത് സരിന്‍റെ പഞ്ച്പിടിഐ
Updated on
1 min read

പാരിസ്: ബോക്‌സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിഖാത് സരിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ മത്സരിച്ച താരം ചൈനയുടെ ടോപ് സീഡ് താരം വു യുവിനോടു പരാജയപ്പെട്ടു. 5-0ത്തിനാണ് താരം തോല്‍വി വഴങ്ങിയത്.

പുരുഷ ഹോക്കിയില്‍ ഇന്ത്യ കരുത്തരായ ബെല്‍ജിയത്തോടു പൊരുതി വീണു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്വാര്‍ട്ടറുറപ്പിച്ചതിനാല്‍ ഇന്ത്യക്ക് കരുത്തു പരീക്ഷിക്കാനുള്ള അവസരമായിരുന്നു പോരാട്ടം. കളിയുടെ രണ്ടാം ക്വാര്‍ട്ടറിന്റെ 18ാം മിനിറ്റില്‍ അഭിഷേകിലൂടെ ഇന്ത്യ ലീഡെടുത്തു.

എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം രണ്ട് ഗോള്‍ വലയിലാക്കി ജയം ഉറപ്പിച്ചു. നാലാം ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും നേടാന്‍ സാധിച്ചതുമില്ല. ബെല്‍ജിയത്തിന്റെ ഗോളുകള്‍ 33ാം മിനിറ്റില്‍ തിബേയു സ്‌റ്റോക്‌ബ്രോകും 44ാം മിനിറ്റില്‍ ജോണ്‍- ജോണ്‍ ഡോമെനും നേടി.

boxer Nikhat bows out
ഇന്ത്യന്‍ താരത്തിന്റെ ആദ്യ മെഡല്‍! സ്വപ്‌നില്‍ കാഞ്ചി വലിച്ചത് ചരിത്രത്തിലേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com