ഒളിംപിക്‌സില്‍ കാണാം കിടിലന്‍ ബ്രേക്ക് ഡാന്‍സ് മത്സരം!

പാരിസില്‍ അരങ്ങേറുന്ന പുതിയ മത്സര ഇനങ്ങളും തിരിച്ചു വന്നതും
Breakdancing to debut
സര്‍ഫിങ്എപി

ഒളിംപിക്‌സ് പോരാട്ടങ്ങള്‍, പല കായിക ഇനങ്ങള്‍ പുതിയതായി ചേര്‍ത്തും എടുത്തു കളഞ്ഞുമൊക്കെയാണ് നടക്കാറുള്ളത്. ഇത്തവണ പാരിസില്‍ എത്തുമ്പോള്‍ നാല് പുതിയ കായിക മത്സരങ്ങളാണ് ഒളിംപിക്‌സ് വേദിയിലേക്ക് വരുന്നത്.

1. ബ്രേക്ക്ഡാന്‍സിങ് (ബ്രേക്കിങ്)

Breakdancing to debut
ബ്രേക്ക്ഡാന്‍സിങ് (ബ്രേക്കിങ്)ഫെയ്സ്ബുക്ക്

ഹിപ് ഹോപ്പ് ഡാന്‍സ് ലോകത്തെ ആകര്‍ഷിച്ച നൃത്തയിനമാണ്. ഇത്തവണ ഒളിംപിക്‌സ് വേദിയില്‍ ഇതിന്റെ മത്സരം കാണാം. ബ്രേക്ക്ഡാന്‍സിങ് എന്നാണ് പേരെങ്കിലും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ബ്രേക്കിങ് എന്നാണ് പുതിയ മത്സരയിനത്തിനു നല്‍കിയിരിക്കുന്ന പേര്. 2018ല്‍ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ ബ്രേക്കിങ് മത്സര ഇനമായി പരീക്ഷണാര്‍ഥം ഉള്‍പ്പെടുത്തിയിരുന്നു. പുരുഷ, വനിതാ പോരാട്ടങ്ങള്‍ ഇത്തവണ പാരിസില്‍ കാണാം. ഡിജെ ട്രാക്ക് അകമ്പടിയോയായിരിക്കും മത്സരം.

2. സ്‌പോര്‍ട് ക്ലൈംബിങ്

Breakdancing to debut
സ്‌പോര്‍ട് ക്ലൈംബിങ്എക്സ്

സ്‌പോര്‍ട് ക്ലൈംബിങ് ടോക്യോ ഒളിംപിക്‌സില്‍ തന്നെ അരങ്ങേറിയതാണ്. ഇത്തവണ കൂടുതല്‍ വിപുലപ്പെടുത്തിയാണ് നടക്കുന്നത്. ആറ് മിനിറ്റിനുള്ള 49 അടി ഉയരമുള്ള മതില്‍ കയറുന്നതാണ് മത്സരം. അതിവേഗം എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് അത്‌ലറ്റുകള്‍ മതില്‍ കയറണം. ഇതും 2018ലെ യൂത്ത് ഒളിംപിക്‌സിലും പിന്നീട് ടോക്യോയിലും വിജയകരമായി നടപ്പായതോടെയാണ് വിപുലമായി ഇത്തവണ അരങ്ങേറുന്നത്.

3. സ്‌കേറ്റ്‌ബോര്‍ഡിങ്

Breakdancing to debut
സ്‌കേറ്റ്‌ബോര്‍ഡിങ്എപി

ടോക്യയില്‍ അരങ്ങേറിയ മത്സരം ഇനമാണ് സ്‌കേറ്റ്‌ബോര്‍ഡിങും. 22 വീതം പുരുഷന്‍മാരും വനിതകളുമാണ് രണ്ട് വിഭാഗങ്ങളിലായി മത്സരിക്കുക. പാര്‍ക്ക് ആന്‍ഡ് സ്ട്രീറ്റ്, പ്രാഥമിക പോരാട്ടം, ഫൈനല്‍ എന്ന നിലയിലാണ് പോരാട്ടം. ചലനങ്ങളുടെ വ്യാപ്തി, വേഗം, പ്രതിസന്ധികളെ തരണം ചെയ്യല്‍ എന്നിവയെല്ലാം ഇതില്‍ അളക്കപ്പെടും.

4. സര്‍ഫിങ്

Breakdancing to debut
സര്‍ഫിങ്എപി

ഓളപ്പരപ്പിലെ പോരാട്ടമാണ് സര്‍ഫിങ്. വേഗത, കരുത്ത്, ഒഴുക്കിനെ മറികടന്നു മുന്നോട്ടു പോകാനുള്ള മിടുക്ക് തുടങ്ങിയവയാണ് പോയിന്റിനുള്ള പ്രധാന കാര്യങ്ങള്‍. ഫ്രഞ്ച് ദ്വീപായ താഹിതിയിലാണ് പോരാട്ടം. ലോങ് ബോര്‍ഡുകള്‍ക്കു പകരം ഷോര്‍ട്ട് ബോര്‍ഡുകള്‍ ഉപയോഗിച്ചായിരിക്കും താരങ്ങള്‍ പോരിനിറങ്ങുക. 1920 മുതല്‍ക്കു തന്നെ സര്‍ഫിങ് ഒളിംപിക്‌സില്‍ അവതരിപ്പിക്കണമെന്നു ആവശ്യമുണ്ടായിരുന്നു. 100 വര്‍ഷങ്ങള്‍ക്കു ശേഷം 2020ല്‍ ടോക്യോയിലാണ് മത്സരം ആദ്യമായി വരുന്നത്. ഇത്തവണ ഈ പോരാട്ടവും വിപുലപ്പെടുത്തിയാണ് നടക്കുന്നത്. 48 താരങ്ങളാണ് മത്സരിക്കുന്നത്.

5. ടോക്യയില്‍ ഉണ്ട് പാരിസില്‍ ഇല്ല

Breakdancing to debut
സോഫ്റ്റ് ബോള്‍ഫെയ്സ്ബുക്ക്

ടോക്യോ ഒളിംപിക്‌സിലുണ്ടായിരുന്ന മൂന്ന് മത്സരങ്ങള്‍ ഇത്തവണ ഒഴിവാക്കി. സോഫ്റ്റ് ബോളും ബെയ്‌സ് ബോളും കരാട്ടെയുമാണ് ഒഴിവാക്കപ്പെട്ടത്. നേരത്തെ സോഫ്റ്റ് ബോളും ബെയ്‌സ് ബോളും ഒളിംപിക്‌സിലുണ്ടായിരുന്നു. എന്നാല്‍ 2008ല്‍ ഒഴിവാക്കി. പിന്നീടാണ് ടോക്യോയില്‍ വീണ്ടും എത്തിയത്. എന്നാല്‍ ഇത്തവണ രണ്ട് പോരാട്ടങ്ങളും ഒഴിവാക്കി. കരാട്ടെ ആദ്യമായി ടോക്യോയില്‍ അരങ്ങേറിയെങ്കിലും ഇത്തവണ ഒഴിവാക്കി.

6. ലോസ് ആഞ്ജലസില്‍ കാണാം

Breakdancing to debut
ഇന്ത്യന്‍ ക്രിക്കറ്റ് ടീംഎക്സ്

ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സിലേക്ക് തിരിച്ചെത്തും. 2028ല്‍ അമേരിക്കയിലെ ലോസ് ആഞ്ജലസില്‍ നടക്കുന്ന ഒളിംപിക്‌സിലായിരിക്കും ടി20 പോരാട്ടം നടക്കുക. 1900ത്തില്‍ നടന്ന പാരിസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. ആദ്യമായും അവസാനമായും അന്നാണ് ക്രിക്കറ്റ് ഒളിംപിക്‌സില്‍ കളിച്ചത്. ഇത്തവണ ഒഴിവാക്കിയ സോഫ്റ്റ് ബോളും ബെയ്‌സ് ബോളും അടുത്ത ഒളിംപിക്‌സില്‍ തിരിച്ചെത്തും. ഫ്‌ളാഗ് ഫുട്‌ബോള്‍, സ്‌ക്വാഷ് പോരാട്ടങ്ങളും അടുത്ത ഒളിംപിക്‌സില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com