

പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. പി വി സിന്ധു ഇന്ത്യൻ പതാകയേന്തും.
ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. സെൻ നദിയിലൂടെയാവും കായിക താരങ്ങൾ എത്തുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിലായി 10,500 ഒളിമ്പിക് താരങ്ങൾ അണിനിരക്കും.
മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ. സുരക്ഷാഭീഷണിയുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്‌കാരം ഒരു കണ്ണാടിയിലെന്നപോലെ സെൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം.സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെ മുടക്കണം. ടിക്കറ്റില്ലാതെ നദിക്കരയിൽ നിന്നോ ഇരുന്നോ ചടങ്ങ് കാണാനാവില്ല. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates