ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം; മനു ഭാകര്‍ വനിതാ ഷൂട്ടിങ് ഫൈനലില്‍

യോഗ്യതാ പോരില്‍ മൂന്നാം സ്ഥാനത്തെത്തി ഫൈനലുറപ്പിച്ചു, മെഡല്‍ പോരാട്ടം നാളെ വൈകീട്ട് 3.30ന്
Manu Bhaker qualifies for final
മനു ഭാകര്‍ മത്സരത്തിനിടെഎപി
Updated on
1 min read

പാരിസ്: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളില്‍ മുന്നിലുള്ള വനിതാ ഷൂട്ടിങ് സെന്‍സേഷന്‍ മനു ഭാകര്‍ ഫൈനലില്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരം ഫൈനലുറപ്പിച്ചത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ ആദ്യമായി ഒളിംപിക്‌സ് ഫൈനലിലെത്തുന്ന താരമെന്ന നേട്ടവും മനു സ്വന്തമാക്കി.

യോഗ്യതാ റൗണ്ടില്‍ മനു ഭാകര്‍ മൂന്നാം സ്ഥാനത്തെത്തി. താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലുറപ്പിച്ചത്. 2020ല്‍ ടോക്യോ ഒളിംപിക്‌സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ താരം ആദ്യമിറങ്ങിയ പോരില്‍ തന്നെ ഫൈനലിലേക്ക് മുന്നേറി. നാളെ വൈകീട്ട് 3.30നാണ് ഫൈനല്‍ പോരാട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ഇതേ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം റിഥം സംഗ്‌വാന്‍ ഫൈനല്‍ കാണാതെ പുറത്തായി. താരം 15ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തിലും ഇന്ത്യക്കിന്നു നിരാശയുടെ ദിനമായിരുന്നു. ഇരു പോരിലും ഇന്ത്യന്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്തായി. പിന്നാലെയാണ് മനു ഭാകര്‍ ഫൈനലുറപ്പിച്ച് ഇന്ത്യന്‍ പ്രതീക്ഷകള്‍ കെടാതെ നിര്‍ത്തിയത്.

Manu Bhaker qualifies for final
'ദക്ഷിണ' കൊറിയക്ക് പകരം 'ഉത്തര' കൊറിയ! വന്‍ അബദ്ധം, ക്ഷമ പറഞ്ഞ് തടിയൂരി ഒളിംപിക് കമ്മിറ്റി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com