അര്‍ജുന്‍ ബബുത പൊരുതി വീണു; ഷൂട്ടിങില്‍ നിരാശ

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ അര്‍ജുന്‍ ബബുത നാലാം സ്ഥാനത്ത്
Arjun Babuta knocked out
അര്‍ജുന്‍ ബബുതഎപി
Updated on
1 min read

പാരിസ്: ഷൂട്ടിങില്‍ മറ്റൊരു മെഡലിനു തൊട്ടരികിലെത്തി ഇന്ത്യ വീണു. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം അര്‍ജുന്‍ ബബുത നേരിയ വ്യത്യാസത്തില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

208.4 പോയിന്റുകള്‍ നേടിയാണ് അര്‍ജുന്‍ മത്സരം അവസാനിപ്പിച്ചത്. ഇടക്ക് വെള്ളി മെഡല്‍ പ്രതീക്ഷയും പിന്നാലെ വെങ്കല പ്രതീക്ഷയും താരം നല്‍കിയിരുന്നു. അവസാന ഘട്ടത്തില്‍ സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളുടെ മുന്നേറ്റം അര്‍ജുന് തിരിച്ചടിയായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ഷൂട്ടിങിലെ മറ്റൊരു പ്രതീക്ഷയായിരുന്ന രമിത ജിന്‍ഡാലിനും നിരാശയായിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ താരം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പുറത്തായി.

ആദ്യ 5 ഷോട്ടുകളുടെ റൗണ്ട് അവസാനിച്ചപ്പോള്‍ രമിത അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാല്‍ പിന്നീട് ആ മികവ് നിലനിര്‍ത്താന്‍ സാധിച്ചില്ല. 145.3 പോയിന്റുകള്‍ നേടിയാണ് താരം ഫിനിഷ് ചെയ്തത്.

Arjun Babuta knocked out
'മനു ഭാകറിന്‍റെ പരിശീലനത്തിനായി മുടക്കിയത് 2 കോടി'- അഭിമാനമെന്ന് കേന്ദ്ര കായിക മന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

modified car
Murali Sreeshankar
Gulveer Singh
Air India's punctuality has secured its position as the world's fourth most punctual airline
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com