Ramita Jindal reaches rifle final
രമിത ജിന്‍ഡാല്‍എപി

ഷൂട്ടിങില്‍ പ്രതീക്ഷ! രമിത ജിന്‍ഡാല്‍, റൈഫിള്‍ ഫൈനലില്‍

നേരത്തെ പിസ്റ്റളില്‍ മനു ഭാകറും ഫൈനിലേക്ക് മുന്നേറിയിരുന്നു
Published on

പാരിസ്: ഒളിംപിക്‌സിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് കൂടുതല്‍ മുന്നേറ്റം. ഷൂട്ടിങില്‍ ഇന്ത്യന്‍ താരം രമിത ജിന്‍ഡാല്‍ ചരിത്ര നേട്ടത്തോടെ ഫൈനലിലേക്ക് മുന്നേറി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് താരം മുന്നേറിയത്. ഇതേ വിഭാഗത്തില്‍ തന്നെ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ഇളവേനില്‍ വാളറിവന്‍ ഫൈനലിലെത്താതെ പുറത്തായി.

635.5 പോയിന്റുകള്‍ നേടിയാണ് രമിതയുടെ മുന്നേറ്റം. യോഗ്യതാ പോരാട്ടത്തില്‍ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ഫൈനലില്‍ എട്ട് താരങ്ങളാണ് മാറ്റുരയ്ക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒളിംപിക്‌സ് ഫൈനലിലെത്തുന്ന രണ്ടാമത്തെ വനിതാ താരമായി രമിത മാറി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം മനു ഭാകറാണ്. താരം ഇന്നലെ ഫൈനലിലേക്ക് മുന്നേറിയിരുന്നു. മനു പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഫൈനലിലേക്ക് മുന്നേറിയത്.

ഒളിംപിക്‌സ് വനിതാ പോരാട്ടത്തില്‍ ഒരു ഇന്ത്യന്‍ റൈഫിള്‍ ഷൂട്ടര്‍ ഫൈനല്‍ കാണുന്നതും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. നിലവില്‍ രമിതയുടെ പരിശീലക കൂടിയായ സുമ ഷിരൂര്‍ 2004ല്‍ ഏഥന്‍സ് ഒളിംപിക്‌സില്‍ ഫൈനലിലേക്ക് മുന്നേറിയതാണ് ആദ്യ നേട്ടം.

Ramita Jindal reaches rifle final
സിന്ധു അനായാസം, റോവിങില്‍ ബല്‍രാജ് പന്‍വര്‍ ക്വാര്‍ട്ടറില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com