അശ്വനി- തനിഷ സഖ്യം വീണ്ടും തോറ്റു; സാത്വിക്- ചിരാഗ് സഖ്യത്തിന്‍റെ മത്സരം റദ്ദാക്കി

പാരിസ് ഒളിംപിക്‌സ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് നിരാശ
Crasto- Ponnappa lose
അശ്വനി- തനിഷ സഖ്യംഎപി
Updated on
1 min read

പാരിസ്: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഗ്രൂപ്പിലെ രണ്ടാം പോരാട്ടം റദ്ദാക്കി. അടുത്ത മത്സരം ഇതോടെ ഇന്ത്യന്‍ സഖ്യത്തിനു നിര്‍ണായകമായി.

വനിതാ ഡബിള്‍സിലും ഇന്ത്യക്ക് നിരാശയാണ്. അശ്വനി പൊന്നപ്പ- തനിഷ ക്രാസ്റ്റോ സഖ്യം തുടരെ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി.

ജര്‍മന്‍ താരങ്ങളായ മര്‍വിന്‍ സിഡെല്‍- മാര്‍ക് ലംസഫ്‌സ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍. ഇതില്‍ മാര്‍ക്കിനു കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് മത്സരം റദ്ദാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ പോരാട്ടത്തില്‍ സാത്വിക് സഖ്യം അനായാസ വിജയം നേടിയിരുന്നു. ഫ്രാന്‍സിന്റെ ലുക്കാസ് കോര്‍വി- റോമന്‍ ലബര്‍ സഖ്യത്തെ 21-17, 21- 14 എന്ന സ്‌കോറിനാണ് സാത്വിക്- ചിരാഗ് സഖ്യം തറപറ്റിച്ചത്.

വനിതാ ഡബിള്‍സില്‍ അശ്വനി- ക്രാസ്റ്റോ സഖ്യം ജപ്പാന്‍ നമി മസ്റ്റുയാമ- ചിഹരു ഷിദ സഖ്യത്തോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 11-21, 12-21.

Crasto- Ponnappa lose
രണ്ടാം വെങ്കലത്തിലേക്ക് ഉന്നം പിടിച്ച് മനു ഭാകര്‍; റൈഫിള്‍ ഫൈനലില്‍ രമിതയ്ക്ക് നിരാശ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com