

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ന്യൂ ചണ്ഡീഗഢിൽ വൈകിട്ട് 3.30ന് ആണ് മത്സരം നടക്കുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയം നേടുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ അഞ്ച് പോയിന്റുകളാണ് പഞ്ചാബിന് ഉള്ളത്. മറുവശത്ത് ഹൈദരാബാദ് മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ടീമുള്ളത്.
പാറ്റ് കമിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ആണ് ഹൈദരാബാദിനെ നയിക്കുന്നത്. ഇന്നത്തെ മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ മുന്നോട്ടുള്ള പോക്കിന് വലിയ തിരിച്ചടിയാകും. ഈ സീസണിൽ ഹൈദരാബാദിന്റെ പ്രധാന പ്രശ്നം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിയാത്തതാണ്.
ടോപ് ഓർഡർ ബാറ്റർമാർ തുടർച്ചയായി പരാജയപ്പെടുന്നതും മിഡിൽ ഓർഡർ വേണ്ട രീതിയിൽ ശോഭിക്കാത്തതും ടീമിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹെയ്ന്റിച് ക്ലാസനും നിതീഷ് റെഡ്ഡിയുടെയും മികച്ച ബാറ്റിങ്ങാണ് ടീമിന്റെ ഏക ആശ്വാസം. ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട് എന്നിവർ ബൗളിങ്ങിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
മറുവശത്ത്, ശ്രേയസ് അയ്യരുടെ നായക മികവിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ പഞ്ചാബ് കിങ്‌സിന് തിളങ്ങാൻ കഴിയുന്നുണ്ട്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്, കൂപ്പര്‍ കോണോലി എന്നിവർ മികച്ച ഫോമിലാണ്. വിജയകുമാര്‍ വൈശാഖ്,സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവർ ബൗളിങ്ങിൽ ഇന്നും തിളങ്ങിയാൽ വിജയം പഞ്ചാബിന് സ്വന്തമാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates