ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
Pakistan cricket team
Pakistan cricket teamഫയൽ
Updated on
1 min read

ലാഹോര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് ഇതുവരെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്ത പുതിയ ആറു കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശ്- പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.

ബംഗ്ലാദേശിനെതിരെ കളിക്കുന്ന 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ പര്യടനത്തെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് പിസിബി ടീമിനെ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍ ദേശീയ ടീമിന്റേത് മോശം പ്രകടനമായിരുന്നു. സൂപ്പര്‍ 8 ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി ആറു പുതുമുഖ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അബുദാബിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പാകിസ്ഥാന്‍ ഷഹീന്‍സിനായി കളിച്ച മാസ് സദാഖത്ത്, ഷാമില്‍ ഹുസൈന്‍, ഗാസി ഘോരി, സാദ് മസൂദ്, അബ്ദുള്‍ സമദ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖ താരങ്ങള്‍.

ഷഹീന്‍ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്, ബാറ്റ്‌സ്മാന്‍ ഹുസൈന്‍ തലാത്ത് എന്നിവരെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. മാര്‍ച്ച് 9 ന് ടീം ധാക്കയിലേക്ക് പുറപ്പെടും. മൂന്ന് ഏകദിന മത്സരങ്ങളും ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.

Pakistan cricket team
ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍

ടീം: ഷഹീന്‍ ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന്‍ തലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന്‍ , മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഘോരി , സാദ് മസൂദ്, സാഹിബ്സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ, ഷാമില്‍ ഹുസൈന്‍.

മാര്‍ച്ച് 11, 13, 15 തീയതികളിലാണ് മത്സരങ്ങള്‍. അതിനിടെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സര്‍ഫറാസ് അഹമ്മദിനെ നിയമിക്കാന്‍ പിസിബി തീരുമാനിച്ചു. പിസിബി മുന്നോട്ടുവെച്ച മുഖ്യപരിശീലക പദവി സ്വീകരിക്കാന്‍ സര്‍ഫറാസ് അഹമ്മദ് തയ്യാറായാല്‍ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പരിശീലകനായി അദ്ദേഹം മാറും. മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമൂദിന് പകരാണ് 38 കാരനായ സര്‍ഫറാസ് ഈ പദവിയിലേക്ക് വരുന്നത്. പാകിസ്ഥാനുവേണ്ടി 54 ടെസ്റ്റുകളും 117 ഏകദിനങ്ങളും 61 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ച അദ്ദേഹം പാകിസ്ഥാനെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്.

Pakistan cricket team
'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍
Summary

PCB names six uncapped player for ODI series in Bangladesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com