ഫുട്‌ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ; ട്യൂമർ നീക്കം ചെയ്തു

ഫുട്‌ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ; ട്യൂമർ നീക്കം ചെയ്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

സാവോ പോളോ: ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വൻകുടലിൽ രൂപപ്പെട്ട ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. 

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഐസിയുവിൽ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. 

ദിവസങ്ങൾക്ക് മുൻപാണ് മെഡിക്കൽ ചെക്കപ്പിനായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദ പരിശോധയിൽ പെലെയ്ക്ക് വൻകുടലിൽ ട്യൂമർ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു ശസ്ത്രക്രിയ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER