Please retire Rohit Sharma
ഔട്ടായി മടങ്ങുന്ന രോഹിത് ശർമപിടിഐ, എപി

'രോഹിത്, താങ്കള്‍ ബാധ്യതയാകുന്നു, സഹോദരാ പ്ലീസ്... ക്രിക്കറ്റ് മതിയാക്കു'

16 ഇന്നിങ്‌സുകള്‍, 166 റണ്‍സ്, ആവറേജ് 10.37!
Published on

നാഗ്പുര്‍: ബാറ്റിങ് പരാജയ പരമ്പര തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്രോളി ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ 7 പന്തില്‍ വെറും 2 റണ്‍സുമായി ഔട്ടായതിനു പിന്നാലെ ക്യാപ്റ്റനെതിരെ വ്യാപക വിമര്‍ശനവും ട്രോളുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 5 ഇന്നിങ്‌സുകള്‍ ബാറ്റ് വീശിയ രോഹിത് ആകെ നേടിയത് 31 റണ്‍സ് മാത്രമാണ്. അവസാന ടെസ്റ്റില്‍ നിന്നു സ്വയം വിട്ടു നില്‍ക്കാനും രോഹിത് തീരുമാനിച്ചത് ബാറ്റിങ് മികവില്ലായ്മയുടെ പേരില്‍ തന്നെ. പിന്നാലെ രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. മുംബൈ ജേഴ്‌സിയില്‍ കളിച്ചിട്ടും ബാറ്റിങ് മെച്ചപ്പെട്ടില്ല. പിന്നാലെ ആദ്യ ഏകദിനത്തിലും ഫലം നെഗറ്റീവ് തന്നെ.

സമീപ കാലത്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും വന്‍ പരാജയമാണ് രോഹിത്. 16 ഇന്നിങ്‌സുകളില്‍ നിന്നു നേടിയത് വെറും 166 റണ്‍സ് മാത്രം. ആവറേജ് 10.37!

'രോഹിത് താങ്കള്‍ ഇപ്പോള്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. സഹോദരാ ദയവായി താങ്കള്‍ ഒന്നു വിരമിച്ചു തരു. ക്രിക്കറ്റ് മതിയാക്കു. പുറത്തുള്ള നിരവധി യുവ താരങ്ങളുടെ സ്ഥാനമാണ് താങ്കള്‍ ഇങ്ങനെ അനാവശ്യമായി തിന്നു തീര്‍ക്കുന്നത്'- ആരാധകരില്‍ ഒരാള്‍ വിമര്‍ശിച്ചു.

'ഫോമില്ലായ്മ' എന്ന പതിവ് ഫോമിലേക്ക് രോഹിത് ഏകദിനത്തിലും തിരിച്ചെത്തി എന്നായിരുന്നു ഒരു ആരാധകന്റെ ട്രോള്‍. രോഹിത് ശർമയല്ല, വിരമിച്ചു എന്ന വാക്ക് വിരമിച്ചു. മറ്റൊരു ആരാധകന്‍റെ സമൂഹിക മാധ്യമ ട്രോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com