ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് കിരീടം ഉയര്‍ത്തിയത്
World Cup-winning Team India
PM Modi, Team Indiax
Updated on
1 min read

ന്യൂഡല്‍ഹി: ചരിത്രമെഴുതി വനിതാ ലോകകപ്പ് കിരീടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ വച്ചാണ് ലോക ചാംപ്യന്‍മാരായ ടീം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ 52 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി അഭിനന്ദിച്ചിരുന്നു. കഴിവും ആത്മവിശ്വാസവും അടയാളപ്പെടുത്തിയ വിജയമെന്നാണ് ഇന്ത്യന്‍ കിരീട നേട്ടത്തെ മോദി വിശേഷിപ്പിച്ചത്. അസാമാന്യമായ ടീം വര്‍ക്കും സ്ഥിരോത്സാഹവും ഇന്ത്യന്‍ സംഘം പ്രകടിപ്പിച്ചു. എല്ലാ താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍- മോദി ടീമിനെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ വ്യക്തമാക്കി.

World Cup-winning Team India
'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ 246 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും കിരീടവും സ്വന്തമാക്കിയത്.

2005ലും 2017ലും ഫൈനലിലെത്തിയ ഇന്ത്യക്ക് രണ്ട് തവണയും കിരീടം കൈവിടേണ്ടി വന്നു. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.

World Cup-winning Team India
ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)
Summary

India's World Cup-winning women's cricket team will meet PM Modi following their historic victory over South Africa at the DY Patil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com