

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ പോളണ്ടിനെതിരെ നെതര്‍ലന്‍ഡ്‌സിന് 2-1ന് ജയം. കോഡി ഗാക്‌പോ, വെഗോര്‍സ്റ്റ് എന്നിവരാണ് നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. പോളണ്ടിനായി ആദം ബുക്‌സയാണ് ഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ 16ാം മിനിറ്റില്‍ ആദം ബുക്‌സയുടെ ഗോളില്‍ പോളണ്ടാണ് ആദ്യം മുന്നിലെത്തിയത്. ഇതിന് മറുപടിയായി 29-ാം മിറ്റില്‍ കോഡി ഗാക്‌പോയിലൂടെ നെതര്‍ലന്‍ഡ്‌സ് സമനില പിടിച്ചു. മത്സരത്തിലാകെ 21 ഷോട്ടുകളാണ് നെതര്‍ലന്‍ഡ്‌സ് പോളണ്ട് പോസ്റ്റിലേക്ക് പായിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
രണ്ടാംപകുതിയില്‍ ഇരുടീമുകളും നിര്‍ണായക നീക്കങ്ങള്‍ നടത്തി. 83ാം മിനിറ്റില്‍ വൂട്ട് വെര്‍ഗോസ്റ്റിന്റെ കാലില്‍ നിന്നായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ രണ്ടാം ഗോള്‍. പിന്നാലെ സമനില ഗോളിനായി പോളണ്ട് ആക്രമണം കനപ്പിച്ചു. ഇഞ്ചുറി ടൈമില്‍ പോളണ്ട് താരം സ്വിഡെര്‍സ്‌കിയും പെട്രോവ്‌സ്‌കിയും ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിയില്‍ സമനില ഗോള്‍ നേടുകയും അഞ്ച് ഷോട്ടുകള്‍ പോസ്റ്റിലേക്ക് പായിക്കുകയും ചെയ്ത ക്ലോഡി ഗാക്‌പോ മൂന്ന് നിര്‍ണായക പാസുകള്‍ നല്‍കി നെതര്‍ലന്‍ഡ്‌സിന്റെ വിജയശില്‍പിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates