മാറാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്! സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്‌സിനോടു തോറ്റു

മറുപടിയില്ലാത്ത ഒറ്റ ഗോളിന് വിജയം പിടിച്ച് ആഴ്‌സണല്‍
Riccardo Calafiori heads in Declan Rice's corner at the back post
ആഴ്സണലിന്റെ വിജയ ​ഗോൾ നേടുന്ന റിക്കാർഡോ കലഫിയോരി (Premier League)x
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതിയ സീസണിലും നിരാശപ്പെടുത്തുന്ന തുടക്കം. കരുത്തരായ ആഴ്‌സണല്‍ അവരെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തി.

ക്ലബ് ലോകകപ്പ് നേടി പുതിയ സീസണിനു ആവേശത്തോടെ തുടക്കമിടാനിറങ്ങിയ ചെല്‍സിക്കും സീസണിലെ ആദ്യ പോരാട്ടം ജയിക്കാനായില്ല. അവരെ ക്രിസ്റ്റല്‍ പാലസ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തം തട്ടകത്തില്‍ ആദ്യ കളിക്കിറങ്ങിയ വിജയം പിടിച്ചു. ബ്രെന്‍ഡ്‌ഫോര്‍ഡിനെ അവര്‍ 3-1നു വീഴ്ത്തി.

പ്രതാപത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായി മുഖം മിനുക്കി എത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ മികച്ച ആക്രമണ ഫുട്‌ബോള്‍ കളിച്ചിട്ടും വിജയിച്ചില്ല. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഗണ്ണേഴ്‌സ് അവരെ വീഴ്ത്തിയത്. പന്തടക്കത്തിലും ആക്രമണവും അടക്കം കളിയില്‍ മാഞ്ചസ്റ്റര്‍ മൃഗീയ ആധിപത്യം പുലര്‍ത്തിയെങ്കിലും ആഴ്‌സണല്‍ കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു.

Riccardo Calafiori heads in Declan Rice's corner at the back post
'എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന്‍ ആരാണ്, അന്ന് സീനിയര്‍ താരം മോശമായി പെരുമാറി'

കളിയുടെ 13ാം മിനിറ്റില്‍ ഇറ്റാലിയന്‍ പ്രതിരോധ താരം റിക്കാര്‍ഡോ കലഫിയോരിയാണ് ആഴ്‌സണലിനു വിജയ ഗോള്‍ വലയിലിട്ടത്. ഡക്ലൻ റൈസ് കോർണറിൽ നിന്നു നൽകിയ പാസ് ഹെഡ് ചെയ്താണ് കലഫിയോരി വല ചലിപ്പിച്ചത്.

ക്രിസ് വുഡ് നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് ആദ്യ കളി ജയിച്ചു കയറിയത്. കളിയുടെ 5, 45 മിനിറ്റുകളിലാണ് താരം വല ചലിപ്പിച്ചത്. 42ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെയും നോട്ടിങ്ഹാമിനായി ഗോള്‍ നേടി.

Riccardo Calafiori heads in Declan Rice's corner at the back post
'യുവതാരങ്ങള്‍ക്ക് വേണ്ടത് തന്റേടം, ആത്മവിശ്വാസം അഹങ്കാരമായാലും കുഴപ്പമില്ല'; സഞ്ജുവിന്റെ മാസ് ഡയലോഗിന് കൈയടി
Summary

Premier League: Arsenal began their Premier League campaign impressively, securing a 1-0 victory against Manchester United at Old Trafford, with Riccardo Calafiori's early goal making the difference.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com