പൃഥ്വി ഷാ 4,5 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യണം; മാറ്റം നിര്‍ദേശിച്ച് ഓസീസ് മുന്‍ താരം 

പൃഥ്വിയുടെ സാങ്കേതിക മികവ് മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതിനാണ് ഇണങ്ങുന്നത് എന്നും ബ്രാഡ് ഹോഗ് പറഞ്ഞു
രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഷായെ ബൗള്‍ഡ് ആക്കി കമിന്‍സ്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഷായെ ബൗള്‍ഡ് ആക്കി കമിന്‍സ്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
Updated on
1 min read

മെല്‍ബണ്‍: ഇന്ത്യന്‍ യുവ താരം പൃഥ്വി ഷായെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റി നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യിക്കണം എന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. പൃഥ്വിയുടെ സാങ്കേതിക മികവ് മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതിനാണ് ഇണങ്ങുന്നത് എന്നും ബ്രാഡ് ഹോഗ് പറഞ്ഞു. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ പൃഥ്വി ഷാ ഒരുപാട് റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. അതിനര്‍ഥം പൃഥ്വിക്ക് കഴിവുണ്ടെന്നാണ്. ബാറ്റിങ് നിരയില്‍ 4,5 സ്ഥാനങ്ങളില്‍ പൃഥ്വിയെ ദീര്‍ഘ നാളത്തേക്കായി ലക്ഷ്യമിട്ട് ഇന്ത്യ പരീക്ഷിക്കണം. അവിടെയാണ് പൃഥ്വിയുടെ ടെക്‌നിക്കുകള്‍ കൂടുതല്‍ ഇണങ്ങുന്നത്, ഹോഗ് പറഞ്ഞു. 

ഒസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷാ നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 0ന് പുറത്തായ പൃഥ്വി രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് എടുത്താണ് മടങ്ങിയത്. സ്വിങ് ബൗളിങ്ങിനെ നേരിടുമ്പോഴുള്ള പൃഥ്വിയുടെ സാങ്കേതിക പോരായ്മകളും വിമര്‍ശിക്കപ്പെട്ടു.

ബാറ്റിനും പാഡിനും ഇടയിലുള്ള ഗ്യാപ്പ് ആണ് രണ്ട് ഇന്നിങ്‌സിലും ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും, പാറ്റ് കമിന്‍സും ലക്ഷ്യമിട്ടത്. റിക്കി പോണ്ടിങ്, സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ടീമില്‍ നിന്ന് പൃഥ്വിയെ മാറ്റണം എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com