'ബിഗ് ഷോട്ട് കളിക്കാന്‍ പാകത്തില്‍ പ്രകോപിപ്പിക്കണം'; ഇന്ത്യക്കാരെ പുറത്താക്കാന്‍ ജോ റൂട്ടിന് ഉപദേശം

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വീഴ്ത്താന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് തന്ത്രമോതി ഇംഗ്ലണ്ട് മുന്‍ താരം മോണ്ടി പനേസര്‍
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
Updated on
1 min read

ലണ്ടന്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വീഴ്ത്താന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് തന്ത്രമോതി ഇംഗ്ലണ്ട് മുന്‍ താരം മോണ്ടി പനേസര്‍. ബിഗ് ഹിറ്റ് കളിക്കാനായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പ്രകോപിപ്പിക്കണം എന്നാണ് പനേസര്‍ പറയുന്നത്. 

ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കൂറ്റന്‍ ഷോട്ട് കളിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കണം. ഡീപ്പില്‍ ഫീല്‍ഡര്‍മാരുള്ളപ്പോള്‍ തന്നെ ക്ലോസ് ഫീല്‍ഡര്‍മാരും വേണം. ലോങ് ഓണിലും, കവറിലും, ഇന്‍ ഫീല്‍ഡിലും ഫീല്‍ഡര്‍മാരെ നിര്‍ത്തണം, പനേസര്‍ പറഞ്ഞു. 

എത്രമാത്രം ആക്രമിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ശ്രമിക്കുന്നോ എഡ്ജ് ചെയ്യാനുള്ള സാധ്യതയും അത്രയും ഉയരും. ഹാര്‍ഡ് ഹാന്‍ഡ്‌സോടെ ഇന്ത്യക്കാര്‍ പ്രതിരോധിക്കുകയും വേണം. മുകളിലേക്ക് അടിച്ച് കളിക്കാന്‍ അവര്‍ ശ്രമിക്കണം. 

ഗുഡ് ലെങ്ത് ഡെലിവറികളാണ് വരേണ്ടത്. എന്നാല്‍  പിച്ച് ചെയ്യാന്‍ എത്തുന്നത് എങ്ങനെ എന്നതും വിഷയമാണ്. കൂടുതല്‍ ഫഌറ്റായി എറിയുന്നത് കാര്യങ്ങള്‍ ബാറ്റ്‌സ്മാന് എളുപ്പമാക്കും. ബാറ്റ്‌സ്മാനെ മുന്‍പിലേക്ക് വരാന്‍ പ്രേരിപ്പിക്കണം. ആം ബോള്‍സും, ക്രോസ് സീമേഴ്‌സും മിക്‌സ് ചെയ്ത് എറിയാം. എന്നാല്‍ പന്ത് സോഫ്റ്റായിരിക്കുമ്പോള്‍ അത് പാടില്ല എന്നും പനേസര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com